മേക്കപ്പ് എപ്പോള്‍ ഉപയോഗിക്കണം എപ്പോള്‍ ഉപയോഗിക്കരുത് ?

മേക്കപ്പ് എപ്പോള്‍ ഉപയോഗിക്കണം എപ്പോള്‍ ഉപയോഗിക്കരുത് ?

മുഖസൗന്ദര്യത്തിനായി ഏതുതരം മേക്കപ്പിനും ഇന്നത്തെ തലമുറ തയ്യാറാണ്. എന്നാല്‍ മേക്കപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. മേക്കപ്പ് എപ്പോള്‍ ഉപയോഗിക്കണം എപ്പോള്‍ ഉപയോഗിക്കരുത് എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഫലം.

വ്യായാമം ചെയ്യുന്ന വേളയില്‍ മേക്കപ്പ് ഉപയോഗിക്കരുത്. കാരണം വ്യായാമം ചെയ്യുന്ന സമയത്ത് നമ്മുടെ ശരീര താപനില വര്‍ധിക്കുന്നു. ഈ സമയത്ത് ശരീരത്തെ തണുപ്പിക്കാനുള്ള വഴിയാണ് വിയര്‍പ്പ്. മേക്കപ്പ് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നു. അതിനാല്‍ വ്യായാമം ചെയ്യുന്ന സമയത്ത് മേക്കപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ ഇത് വിയര്‍പ്പ് ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കാന്‍ കാരണമാകുന്നു. കൂടാതെ മേക്കപ്പില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ വിയര്‍പ്പുമായി ചേരുകയും ഇത് ചര്‍മ്മത്തിന് ദോഷം ചെയ്യുകയും ചെയ്യും.

വ്യായാമം ചെയ്യുമ്പോള്‍ മാത്രമല്ല, വ്യായാമം ചെയ്യുന്നതിന് തൊട്ടുമുമ്പ് പോലും മേക്കപ്പ് ഉപയോഗിക്കാന്‍ പാടില്ല. വെറുമൊരു തുണികൊണ്ട് തുടയ്ക്കുന്നതിന് പകരം മേക്കപ്പ് റിമൂവര്‍ ഉപയോഗിച്ച് മേക്കപ്പ് മുഴുവനായും കളയേണ്ടതാണ്. അതേ സമയം സാലിസിലിക് ആസിഡ് അടങ്ങിയ വസ്തുക്കള്‍ മേക്കപ്പ് കളയാന്‍ ഉപയോഗിക്കുന്നത് നല്ലതല്ല.

വ്യായാമം ചെയ്യുമ്പോഴും വ്യായാമത്തിന് തൊട്ടുമുമ്പും മാത്രമല്ല, വ്യായാമത്തിന് ശേഷവും മേക്കപ്പ് ഉപയോഗിക്കുന്നത് നല്ലതല്ല. വ്യായാമത്തിന് ശേഷം ശരീരത്തില്‍ വിയര്‍പ്പും പൊടിപടലങ്ങളും നിറഞ്ഞിട്ടുണ്ടാകും. അതിനാല്‍ തന്നെ വ്യായാമം കഴിഞ്ഞ് അപ്പോള്‍ തന്നെ മേക്കപ്പ് ചെയ്യാതിരിക്കുക. വ്യായാമത്തിന് ശേഷം, ചര്‍മ്മം വൃത്തിയാക്കിയതിന് ശേഷം മാത്രം മേക്കപ്പ് ചെയ്യുക.

മേക്കപ്പ് ചെയ്യുന്നതിന് മുന്‍പ് മുഖം നല്ല രീതിയില്‍ കഴുകുകയും വൃത്തിയുള്ള ടവല്‍ ഉപയോഗിച്ച് തുടയ്ക്കുകയും വേണം. ചര്‍മ്മത്തിന് ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയ മേക്കപ്പ് വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.