തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദിയും രാഹലും ഇന്ന് ബിഹാറിൽ

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദിയും രാഹലും ഇന്ന്  ബിഹാറിൽ

പാട്ന: ബീഹാർ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൻഡിഎയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണം വെള്ളിയാഴ്ച ആരംഭിക്കും. മഹാസഖ്യത്തിന് വേണ്ടി രാഹുൽഗാന്ധിയും ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാറിൽ എത്തുന്നുണ്ട്. ഒക്ടോബർ 28നാണ് ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് സംസ്ഥാനത്തെങ്ങും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നത്.

10 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നാണ് ആർ ജെ ഡി പ്രഖ്യാപിച്ചത്. അതേസമയം 19 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു ജെ ഡി യു സഖ്യകക്ഷിയായ ബിജെപിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്‌സിൻ വിതരണം ചെയ്യും എന്നാണ് ബിജെപി പ്രഖ്യാപിച്ചത്. തൊഴിൽ അന്വേഷിക്കുന്നവർക്ക് സഹായവുമായി ജോബ് പോർട്ടൽ നിർമ്മിക്കുമെന്നാണ് എൽ ജി പി യുടെ പ്രഖ്യാപനം. തൊഴിൽരഹിതർക്ക് വേദനം നൽകുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കോൺഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.