രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പുതിയ രോഗികൾ; 29,836 കേസുകളും കേരളത്തിൽ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പുതിയ രോഗികൾ; 29,836 കേസുകളും കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ തുടർച്ചയായ രണ്ടാം ദിവസവും നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 29,836 കേസുകളും കേരളത്തിലാണ്. പ്രതിവാര രോഗവ്യാപന കണക്കില്‍ കഴിഞ്ഞ എട്ട് ആഴ്‌ചയിലായി മുന്നില്‍ കേരളമാണ്. ആകെ രോഗികളില്‍ 66 ശതമാനവും കേരളത്തില്‍ നിന്നാണ്. പ്രതിദിന കണക്കിലും മുന്നില്‍ കേരളമാണ്.

രാജ്യത്ത് 34,763 പേർ രോഗമുക്തി നേടി. 380 പേര്‍ മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,38,210 ആയി. നിലവിൽ 3,76,324 സജീവ കേസുകളാണുള്ളത്.

24 മണിക്കൂറിനിടെ 31,14,696 വാക്സിൻ ഡോസാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത ആകെ കോവിഡ് ഡോസുകൾ 63.43 കോടി ആയി. അതേസമയം പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഹിമാചല്‍ പ്രദേശ് മാറി. നവംബര്‍ 30 നകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സെക്കന്‍ഡ് ഡോസ് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഹിമാചല്‍ ആരോഗ്യമന്ത്രി രാജീവ് സൈസാള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.