ആൻട്രിം: സീറോ-മലബാർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആൻട്രിം നോർതേൺ അയർലന്റ് സ്വർഗീയ മദ്ധ്യസ്ഥനായ വിശുദ്ധ മദർ തെരേസയുടെയും അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ സംയുക്തമായി ആഘോഷിക്കുന്നു. സെപ്റ്റംബർ ഒന്നു മുതൽ അഞ്ചുവരെ സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാൾ കർമ്മങ്ങൾ നടത്തപ്പെടുന്നു.
സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന തിരുനാൾ തിരുക്കർമ്മങ്ങൾക്ക് വൈകുന്നേരം 5.30 ന് തിരുശേഷിപ്പ് വെഞ്ചിരിപ്പോടെ തുടക്കം കുറിക്കും. അഞ്ചാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചിന് അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന, തുടർന്നുള്ള ആശംസ സന്ദേശത്തോട് കൂടി തിരുനാൾ തിരുക്കർമ്മങ്ങൾ സമാപിക്കും.
ആൻട്രിം നോർതേൺ അയർലന്റ് ആദ്യമായി നടത്തുന്ന ഈ തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിന് ഏവരെയും ക്ഷണിക്കുന്നതായി ഫാ. പോൾ മോറോലി, ഫാ.ജെയിൻ മണ്ണത്തുക്കാരൻ, ഫാ. ജോ പഴേപറമ്പിൽ എന്നിവരോടൊപ്പം കൈക്കാരന്മാരായ ബിജുമോൻ മൈക്കിൾ തലച്ചിറയിൽ, തോമസ് കരികണ്ടത്തിൽ, ജോളി വർഗീസ്, സോണി ആന്റണി, സ്മിഷ പോൾ, എലിസബത്ത് ജോർജ് എന്നിവർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26