കോവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവയിലെ ഇളവ് സെപ്റ്റംബർ 30വരെ നീട്ടി

കോവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവയിലെ ഇളവ് സെപ്റ്റംബർ 30വരെ നീട്ടി

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി തീരുവുയും ഹെൽത്ത് സെസും ഒഴിവാക്കി. സെപ്റ്റംബർ 30വരെയാണ് നീട്ടിയത്. നേരത്തെ ഇളവ് അനുവദിച്ചിരുന്നത് ഓഗസ്റ്റ് 31വരെയായിരുന്നു.

രാജ്യത്ത് പലയിടത്തും കോവഡ് വ്യാപനതോത് ഉയർന്നുനിൽക്കുന്നതിനാൽ പൊതുതാൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിൻ, ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി രണ്ടാംതവണയാണ് നീട്ടുന്നത്.

കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് നിരവധി ജീവനുകൾ കവരുകയും ഓക്സിജൻ ലഭ്യതയെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചത്. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസൻട്രേറ്റുകൾ, ജനറേറ്റർ, വെന്റിലേറ്റർ തുടങ്ങിയവയുടെ ഇറക്കുമതിക്കായിരുന്നു ഇളവ് നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.