ന്യൂഡൽഹി: കോവിഡ് മഹാമാരിയെ ചെറുക്കാൻ വലിയ വാക്സിനേഷൻ പദ്ധതിക്ക് മുന്നൊരുക്കങ്ങൾ കേന്ദ്രസർക്കാർ തുടങ്ങി. 130 കോടി ജനങ്ങൾക്ക് വാക്സിൻ എത്തിക്കാനായി വൻ തയ്യാറെടുപ്പാണ് കേന്ദ്രസർക്കാർ നടത്തുന്നത്. അമ്പതിനായിരം കോടി രൂപ, ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകർ, വാളണ്ടിയർമാർ, സംഭരണ വിതരണ പ്രവർത്തനം തുടങ്ങിയ ഒരുക്കങ്ങൾ ആണ് കേന്ദ്രസർക്കാർ നടത്തുന്നത്. കൊവിഡ് വാക്സിൻ ലഭ്യമായി കഴിഞ്ഞാൽ കോവിഡ്19 വാക്സിനേഷൻ പ്രോഗ്രാമിലൂടെ ആകും ഇവ വിതരണം ചെയ്യുന്നത്. കേന്ദ്രസർക്കാർ മുൻഗണനാക്രമത്തിൽ കോവിഡ് വാക്സിൻ നേരിട്ട് സംഭരിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ജില്ലാ ഭരണകൂടങ്ങൾ വഴി മുൻഗണനാ വിഭാഗങ്ങൾക്ക് വാക്സിൻ എത്തിക്കാൻ ആയിരിക്കും ആദ്യം പരിശ്രമിക്കുക. ഓരോ സംസ്ഥാനങ്ങൾക്കും സ്വന്തം നിലയിൽ വാക്സിൻ സംഭരിക്കാനുള്ള അധികാരം കേന്ദ്രം നൽകിയിട്ടില്ല. കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകുന്ന യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ(യു ഐ പി ) പ്രോഗ്രാമിനു വേണ്ടി നിലവിലുള്ള ഡിജിറ്റൽ സംവിധാനവും നടപടിക്രമങ്ങളും വിതരണത്തിനും ഉപയോഗപ്പെടുത്തും. വാക്സിൻ കുത്തിവെപ്പ് നൽകുന്നവർക്ക് പരിശീലനം നൽകാനായി ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കും.
ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക് വഴി വാക്സിൻ സ്റ്റോക്ക്, ഏതു താപനിലയിൽ സൂക്ഷിച്ചിരിക്കുന്നു തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാകും. ശേഖരണം, സംഭരണം, വിതരണം എന്നിവയ്ക്കും ഇതേ മാർഗം തന്നെയാവും ഉപയോഗിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത ജൂലൈ മാസത്തോടെ 50 കോടി ഡോസ് വാക്സിൻ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ ആലോചിക്കുന്നത്. അതുവഴി ഏതാണ്ട് 25 കോടി ആളുകൾക്ക് വാക്സിൻ നൽകാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ ആണ് ഇത് അറിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.