അടുത്ത മൂന്ന് മാസം കോവിഡ് പ്രതിരോധത്തിന് നിർണായകം: കേന്ദ്രആരോഗ്യ മന്ത്രി

അടുത്ത മൂന്ന് മാസം കോവിഡ് പ്രതിരോധത്തിന്  നിർണായകം: കേന്ദ്രആരോഗ്യ മന്ത്രി

ദില്ലി: വരാനിരിക്കുന്ന മൂന്ന് മാസങ്ങൾ രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ ഗതി നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ . അതുകൊണ്ടുതന്നെ ജനങ്ങളെല്ലാവരും കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കുകയും പ്രതിരോധ സംവിധാനങ്ങൾ പിന്തുടരുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോവിഡ് പ്രതിരോധത്തിൽ മികച്ച പുരോഗതി ഇന്ത്യയ്ക്ക് നേടാനായി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 95000 ൽ നിന്ന് 55000 ലേക്ക് എത്തി. രോഗമുക്തി നിരക്ക് 90 ശതമാനമായി. കോവിഡ് മരണനിരക്ക് 1.51 ൽ നിന്ന് 1 ശതമാനമായി കുറഞ്ഞു. രാജ്യം കോവിഡ് പ്രതിരോധത്തിൽ ശരിയായ പാതയിലാണെന്നാണ് ഈ റിപ്പോർട്ടുകൾ തെളിയിക്കുന്നതെന്നും ഹർഷവർധന് പറഞ്ഞു. ഇതേ ജാഗ്രത വരും മാസങ്ങളിലും ഉണ്ടാവണം. ഉത്സവങ്ങളുടെയും ശൈത്യകാലത്തിന്റെയും സമയമാണ് വരാനിരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.