മൃദുലവും രുചികരവുമായ പ്ലാവില ഇഡലി. വളരെ ഹെല്‍ത്തിയുമാണ് ഈ ഇഡ്ഡലി. പ്രഭാതഭക്ഷണത്തിന് ദോശയും പുട്ടുമൊക്കെ കഴിച്ച് മടുത്തെങ്കില്‍ നിങ്ങള്‍ക്ക് ഇടയ്‌ക്കൊക്കെ ഈ ഹെല്‍ത്തി ഇഡലി തയ്യാറാക്കാം..
വേണ്ട ചേരുവകള്‍
ഇഡ്ഡലി അരി 2 ഗ്ലാസ്
ഉഴുന്ന് കാല്‍ ഗ്ലാസ്
ഉലുവ കാല്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
പ്ലാവില 4 എണ്ണം (ഒരു ഇഡ്ഡലിക്ക്)
തയ്യാറാക്കുന്ന വിധം
പച്ചരി അരി, ഉഴുന്ന്, ഉലുവ എന്നിവ നാല് മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക. അതിനു ശേഷം നന്നായി അരച്ച് ഒരു രാത്രി വയ്ക്കുക. മാവ് നന്നായി പൊങ്ങി വന്നു കഴിയുമ്പോള്‍ അതിലേക്കു ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വയ്ക്കുക.
പ്ലാവില നാല് വശവും ഈര്‍ക്കില്‍ കൊണ്ട് കുത്തി ഒരു ഗ്ലാസ് പോലെ ആക്കി എടുക്കുക. അതിലേക്കു ഇഡ്ലി മാവ് ഒഴിച്ച് ഇഡ്ലി തട്ടില്‍ വച്ചു വേവിച്ചു എടുക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.