വീട്ടിലൊരു പൂന്തോട്ടം: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പൊളിയാക്കാം !

വീട്ടിലൊരു പൂന്തോട്ടം: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പൊളിയാക്കാം !

ലോക്ക്ഡൗണ്‍ കാലം നമുക്ക് സമ്മാനിച്ച പുതിയ ശീലമാണ് പൂന്തോട്ട പരിപാലനം. വളരെ കുറച്ച് നാളുകള്‍ കൊണ്ട് തന്നെ ചെടികള്‍ വില്‍ക്കുന്ന നഴ്സറികളുടെ എണ്ണം കൂടി വന്നിരിക്കുകയാണ്. വീടിനകത്ത് വളര്‍ത്താവുന്ന ഇന്‍ഡോര്‍ പ്ലാന്റുകളോടാണ് പ്രിയം. എന്നാല്‍ കൃത്യമായ പരിചരണമില്ലെങ്കില്‍ ഇവയെല്ലാം വൃത്തിയായി സംരക്ഷിക്കാന്‍ പറ്റില്ല.

വീട് അടിപൊളിയാക്കാന്‍ അല്‍പ്പം ഗാര്‍ഡനിങ്ങ് ടിപ്സ് പരീക്ഷിക്കാം.

സൗകര്യം അറിഞ്ഞ് തിരഞ്ഞെടുക്കാം നിങ്ങളുടെ സൗകര്യം അനുസരിച്ച് വേണം ചെടികള്‍ തിരഞ്ഞെടുക്കാന്‍ കാറ്റും വെളിച്ചവും കടന്നെത്തുന്ന മുറികളാണെങ്കില്‍ വലുപ്പമുള്ള രണ്ട് ചെടികള്‍ വെച്ചാല്‍ തന്നെ മതി. എന്നാല്‍ സ്ഥലപരിമിതിയുണ്ടെങ്കില്‍ ചെറിയ ചെടികള്‍ തിരഞ്ഞെടുക്കാം. നിലത്ത് സ്ഥലമില്ലെങ്കില്‍ ചുമരില്‍ തൂക്കിയിടാന്‍ പറ്റുന്ന മണി പ്ലാന്റ് അല്ലെങ്കില്‍ സക്കുലന്റ് ചെടികള്‍ എന്നിവ തിരഞ്ഞെടുക്കാം. വെള്ളം ആവശ്യത്തിന് മാത്രം

ചെടികളോട് ഇഷ്ടമുണ്ടെന്ന് കരുതി എപ്പോഴും വെള്ളമൊഴിച്ചു കൊടുക്കുന്നത് ചെടി ചീഞ്ഞു പോവാന്‍ മാത്രമേ സഹായിക്കുകയുള്ളു. അതേ പോലെ തന്നെയാണ് വളവും അനാവശ്യമായി എന്ത് ചെയതാലും ചെടികളില്‍ അത് വിപരീത ഫലമുണ്ടാക്കും ചെടികളുടെ സ്ഥാനം ഒരോ റൂമിനും അനുയോജ്യമായ ചെടികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം.

അതിഥികള്‍ വരുന്ന മുറിയല്‍ പൂക്കളുള്ള നല്ല ജ്വലിക്കുന്ന നിറമുള്ള ഇലകളുള്ള ചെടികള്‍ വെയ്ക്കാം. എന്നാല്‍ പഠനമുറി, കിടപ്പുമുറി, മെഡിറ്റേഷന്‍ ചെയ്യുന്ന മുറി ഇവിടെയെല്ലാം ശാന്തത പ്രദാനം ചെയ്യുന്ന ചെറിയ ഇളം നിറത്തിലുള്ള ചെടികള്‍ വെയ്ക്കാം. ലാപ്പ്ടോപ്പ് ടേബിളില്‍ ചെറിയ സക്കുലന്റ്സ് വെയ്ക്കുന്നതാണ് നല്ലത്. വലിപ്പമുള്ള ചെടികള്‍ മുറിയുടെ മൂലകളില്‍ സ്ഥാപിക്കുന്നതാണ് ഉത്തമം

വെളിച്ചം എല്ലാ ചെടികളും അകത്ത് വെച്ച് വളര്‍ത്താന്‍ സാധ്യമല്ല. ഇന്‍ഡോര്‍ പ്ലാന്റ്സ് ഗണത്തില്‍ പെട്ടവ മാത്രമേ ആ രീതിയില്‍ വളര്‍ത്താന്‍ സാധിക്കുകയുള്ളു. പുറത്ത് വെച്ച് വളര്‍ത്തണ്ട ചെടികള്‍ അകത്ത് വെച്ചാല്‍ പര്യാപ്തമായ സൂര്യപ്രകാശം ലഭിക്കാതെ മുരടിച്ച് പോവും. അഥവാ അകത്ത് വെയ്ക്കുകയാണെങ്കില്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.