പഴങ്കഞ്ഞി മാഹാത്മ്യം !

പഴങ്കഞ്ഞി മാഹാത്മ്യം !

വയറിന്റെ ആരോഗ്യം നന്നായാല്‍ പിന്നെ പിന്നെ എല്ലാം നന്നായി എന്നാണ്. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വയറിനകത്തെ നല്ലയിനം ബാക്ടീരിയകളെ കേട് കൂടാതെ നിലനിര്‍ത്താന്‍ കഴിയണം. ഇതിന് ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ഏറെ സഹായകമാണ്.

'പ്രോബയോട്ടിക്സ്' - 'പ്രീബയോട്ടിക്സ്' വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. കട്ടത്തൈര്, മുന്തിരി, ആപ്പിള്‍, നേന്ത്രപ്പഴം, നട്ട്സ്, സീഡ്സ് എന്നിവയെല്ലാം ഈ വിഭാഗത്തില്‍ പെടുന്നതാണ്.

എന്നാല്‍ ഏറ്റവും സുഖകരമായി വയറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ലളിതമായൊരു ഭക്ഷണം നമ്മുടെ കസ്റ്റഡിയില്‍ തന്നെ ഉണ്ട്. ഒന്ന് പൊടിതട്ടി എടുത്താല്‍ മാത്രം മതി. ചോറ് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച് രാവിലെ കഴിക്കുക. സംഭവം പിടികിട്ടിയില്ലെ, നമ്മുടെ സ്വന്തം പഴങ്കഞ്ഞി തന്നെ.
പഴങ്കഞ്ഞി പതിവായി കഴിച്ചാല്‍ വയറിന്റെ ആരോഗ്യം വളരെ എളുപ്പത്തില്‍ തന്നെ മെച്ചപ്പെടുമെന്നാണ് വിദഗ്ദര്‍ തന്നെ പറയുന്നത്. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ പതിവായി ഇത് കഴിച്ചാല്‍ തന്നെ ഫലം കാണാം. ദഹനപ്രശ്നങ്ങള്‍, ഗ്യാസ്, വയറെരിച്ചില്‍ തുടങ്ങിയ വിഷമതകളെല്ലാം പരിഹരിക്കാന്‍ പഴങ്കഞ്ഞിക്ക് കഴിയും.

ഇതിനൊപ്പം തന്നെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുലനപ്പെടുത്തുന്നതിനുമെല്ലാം പഴങ്കഞ്ഞി സഹായകമാണ്. ഇതിനൊപ്പം തൈരോ മോരോ കൂടി ചേര്‍ത്താല്‍ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.