ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ല: രവിശങ്കർ പ്രസാദ്

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ല: രവിശങ്കർ പ്രസാദ്

ശ്രീനഗർ: ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി ജമ്മു കാശ്മീരിൽ പുനസ്ഥാപിക്കാൻ സാധിക്കില്ലെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവി മെഹബൂബ മുഫ്തി ജമ്മു കാശ്മീരിന്റെ പതാക റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും 370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

സംസ്ഥാന പതാക തിരികെ കൊണ്ടുവരുമെന്ന മെഹബൂബ മുഫ്തിയുടെ പ്രസ്താവന ദേശീയപതാകയെ നിന്ദിക്കൽ ആണെന്നും രവിശങ്കർ പറഞ്ഞു. ശരിയായ ഭരണഘടന നടപടിക്രമങ്ങളിലൂടെ ആണ് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. പാർലമെന്റിലെ ഇരുസഭകളും തീരുമാനം അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.