കൊവാക്സിനും കൊവിഷീല്‍ഡും എടുത്തവരില്‍ മാസങ്ങള്‍ക്കകം ആന്റിബോഡി അളവില്‍ വലിയ കുറവെന്ന് പഠനം

കൊവാക്സിനും കൊവിഷീല്‍ഡും എടുത്തവരില്‍ മാസങ്ങള്‍ക്കകം ആന്റിബോഡി അളവില്‍ വലിയ കുറവെന്ന് പഠനം

ന്യൂഡല്‍ഹി: കൊവാക്സിന്‍ പ്രതിരോധ കുത്തിവയ്പ്പെടുത്തവരില്‍ രൂപം കൊളളുന്ന ആന്റിബോഡി അളവ് രണ്ട് മാസത്തിനകം തന്നെ കുറയുന്നതായി പഠന ഫലങ്ങള്‍.

കൊവിഷീല്‍ഡ് എടുത്തവരില്‍ ഇത് മൂന്ന് മാസത്തിനകമാണ് കുറയുന്നതെന്നും പഠനങ്ങളില്‍ വ്യക്തമായി. കോവിഡ് പ്രതിരോധ വാക്സിനെടുത്തവരില്‍ ഐസിഎംആറും ഭുവനേശ്വറിലെ റീജണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററും ചേര്‍ന്ന് നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തല്‍.

614 പേരില്‍ നിന്നെടുത്ത സാമ്പിളുകളില്‍ നിന്നാണ് ഈ കണ്ടെത്തലെന്ന് ഐസിഎംആര്‍-ആര്‍എംആര്‍സി ശാസ്ത്രജ്ഞനായ ഡോ. ദേവ്ദത്ത ഭട്ടാചാര്യയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ ഫിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ 308 സാമ്പിളുകള്‍ കൊവിഷീല്‍ഡ് സ്വീകരിച്ചവരുടെയും 306 പേരുടെത് കൊവാക്സിനുമാണ്.

കൊവിഡ് രോഗബാധയ്ക്ക് ശേഷമുളള വാക്സിനേന്‍ ബൂസ്റ്റര്‍ ഡോസായി പ്രവര്‍ത്തിച്ചു. 533 ആരോഗ്യ പ്രവര്‍ത്തകരിലും ആന്റി ബോഡികളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ആന്റി ബോഡികളുടെ സ്ഥിരതയെക്കുറിച്ച് രണ്ട് വര്‍ഷത്തേക്ക് കൂടി നിരീക്ഷിച്ച് പഠനം നടത്തുമെന്നും വിദഗ്ധര്‍ അറിയിച്ചു.

മനുഷ്യ ശരീരത്തിലെ സാധാരണമായ ആന്റി ബോഡിയായ ഇമ്മ്യൂണോഗ്‌ളോബുലിന്‍ ജി (ഐ.ജി ജി) അളവ് രണ്ട് ഡോസ് വാക്സിനുമെടുത്ത ആരോഗ്യ പ്രവര്‍ത്തകരില്‍ നിര്‍ണയിക്കാനാണ് പഠനം നടത്തിയത്. വാക്സിന്‍ ഡോസ് സ്വീകരിച്ച ശേഷം 24 ആഴ്ചകള്‍ ഇവരെ നിരീക്ഷിച്ചു.

2021 മാര്‍ച്ചിലാണ് പഠനം ആരംഭിച്ചത്. ആന്റി ബോഡി അളവ് കുറയുന്നുണ്ടെങ്കിലും അവയുടെ സാന്നിധ്യം അപ്പോഴും വാക്സിന്‍ സ്വീകരിച്ചവരുടെ ശരീരത്തിലുണ്ട്. അതിനാല്‍ പഠനം നടത്തിയവരില്‍ ഇക്കാര്യം നിരീക്ഷിക്കുമെന്ന് വിദഗ്ധര്‍ സൂചന നല്‍കി.

എട്ട് ആഴ്ചകള്‍ കൊണ്ടുതന്നെ ആന്റിബോഡി അളവില്‍ കുറവ് കണ്ടെത്തി. ആറ് മാസത്തിന് ശേഷം വീണ്ടും ആന്റിബോഡി അളവ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഐസിഎംആര്‍-ആര്‍എംആര്‍സി ഡയറക്ടര്‍ സംഘമിത്രാ പതി അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.