ഇന്ത്യയുള്‍പ്പടെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് സ്വദേശികള്‍ക്ക് യുഎഇയുടെ നിർദ്ദേശം

ഇന്ത്യയുള്‍പ്പടെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് സ്വദേശികള്‍ക്ക് യുഎഇയുടെ നിർദ്ദേശം

ദുബായ്: ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പടെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് സ്വദേശികള്‍ക്ക് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിർദ്ദേശം. ഈ രാജ്യങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് നിർദ്ദേശം നല്‍കിയിട്ടുളളത്. നേപ്പാളും പട്ടികയിലുണ്ട്.

സുരക്ഷ മുന്‍നിർത്തിയാണ് തീരുമാനമെന്നും യുഎഇയിലേക്ക് വരുന്നതും പോകുന്നതുമായ എയർക്രാഫ്റ്റുകള്‍ക്ക് തീരുമാനം ബാധകമാണെന്നും ജിസിഎഎ വ്യക്തമാക്കുന്നു. ഔദ്യോഗികമായ ആവശ്യങ്ങള്‍ക്കും ആരോഗ്യസംബന്ധമായ ആവശ്യങ്ങള്‍ക്കും അനുമതിയോടെ യാത്രയാകാമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.