മോദിക്ക് അമേരിക്കയില്‍ ഊഷ്മള വരവേല്‍പ്പ്

  മോദിക്ക്  അമേരിക്കയില്‍ ഊഷ്മള വരവേല്‍പ്പ്

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ഹൃദ്യമായ വരവേല്‍പ്പ്. രണ്ട് വര്‍ഷത്തിന് ശേഷമാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായ ശേഷമുള്ള ആദ്യ അമേരിക്കന്‍ സന്ദര്‍ശനം മെന്നുള്ള പ്രത്യേകത കൂടി ഇതിനുണ്ട്.

പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ഇത് ഏഴാം വട്ടമാണ് നരേന്ദ്ര മോദിയുടെ അമേരിക്കന്‍ യാത്ര. 24-ാം തീയതിയിലെ ചതുര്‍ രാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുക്കുകയാണ് പ്രധാന ലക്ഷ്യം. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യ-യുഎസ് നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തും എന്ന്് അമേരിക്കയിലേക്ക് തിരിക്കും മുന്‍പ് പ്രധാനമന്ത്രി പറഞ്ഞു.ഇതിന് മുമ്പ് 2019 ലാണ് മോദി അവസാനമായി അമേരിക്കന്‍ പര്യടനം നടത്തിയത്.

പ്രസിഡന്റ് ജോ ബൈഡനുമായും മോദി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാന്‍ പ്രധാന വിഷയമായേക്കുമെന്ന് സൂചനയുണ്ട്. ചര്‍ച്ചയോടെ അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താനാണ് മോദിയുടെ ശ്രമം. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആപ്പിള്‍ സിഇഒ. ടിം കുക്ക്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരാണ് മോദി കൂടിക്കാഴ്ച നടത്തുന്ന മറ്റ് പ്രമുഖര്‍. കോവിഡ് നിയന്ത്രണം, കാലാവസ്ഥാ വ്യതിയാനം, ഇന്തോ-പസഫിക് പ്രശ്‌നം, ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.