അമേരിക്കൻ തെരഞ്ഞെടുപ്പിന് 8 ദിവസം കൂടി:ആറ് കോടിയിലധികം പേർ നേരത്തെ വോട്ട് ചെയ്തു

അമേരിക്കൻ തെരഞ്ഞെടുപ്പിന്  8 ദിവസം കൂടി:ആറ് കോടിയിലധികം പേർ നേരത്തെ വോട്ട് ചെയ്തു

അമേരിക്ക: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നേരത്തെ വോട്ട് ചെയ്തവരുടെ എണ്ണം ആറുകോടി കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ഇനിയും 8 ദിവസം ബാക്കി നിൽക്കെയാണ് ഈ റെക്കോർഡ് വർദ്ധനവ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നേരത്തെ വോട്ട് രേഖപ്പെടുത്തി.

നവംബർ മൂന്നിനാണ് അമേരിക്കയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിബന്ധനകൾ ആണ് ഉള്ളത്. അമേരിക്കയിൽ ഇത്തവണ 15 കോടി പേർ വോട്ട് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് ഭീതി തന്നെയാണ് നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണം കൂടാനുള്ള കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.