ലിയോണ്‍:ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെ മുട്ടയേറ്. ലിയോണ്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ ഭക്ഷ്യമേള സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മാക്രോണ്‍.
പ്രസിഡന്റിന്റെ തോളില്‍ പതിച്ച മുട്ട പൊട്ടിയില്ലെന്ന് കണ്ടുനിന്നവര്‍ പറയുന്നു. പുഴുങ്ങിയ മുട്ടയാകാം എറിഞ്ഞതെന്നും അനുമാനമുണ്ട്. എറിഞ്ഞ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കീഴ്പ്പെടുത്തി സംഭവസ്ഥലത്ത് നിന്നും മാറ്റി. ഇയാളോട് താന്‍ പിന്നീട് സംസാരിക്കുമെന്ന് മാക്രോണ്‍ പറഞ്ഞു.പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ, ക്രെഡിറ്റ് കാര്‍ഡ് വഴി നല്‍കുന്ന ടിപ്പിന് ടാക്സ് ഈടാക്കുകയില്ലെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു.'
ഫ്രഞ്ച് രാഷ്ട്രീയക്കാര്‍ക്ക് നേരെ പ്രകോപിത പ്രതിഷേധക്കാരില്‍ നിന്നുള്ള മുട്ടയേറ് അത്ര അസാധാരണമല്ല. 2017 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുമ്പോള്‍, പാരീസിലെ ദേശീയ കാര്‍ഷിക മേളയില്‍ ജനങ്ങളെ സന്ദര്‍ശിക്കുന്നതിനിടെ മാക്രോണിനെ മുട്ട കൊണ്ട് എറിഞ്ഞിരുന്നു. ഇക്കഴിഞ്ഞ, ജൂണില്‍ തെക്കന്‍ നഗരമായ വലന്‍സില്‍ അനുയായികളുമായി സംസാരിക്കുന്നതിനിടെ ഒരാള്‍ പ്രസിഡന്റിന്റെ മുഖത്തടിച്ചു.2018, 2019 ലെ ഗവണ്‍മെന്റ് വിരുദ്ധ 'യെല്ലോ വെസ്റ്റ്' പ്രക്ഷോഭങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച 28 കാരനായ അക്രമിയെ കോടതി നാല് മാസം തടവിന് ശിക്ഷിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്‍പായി ധാരാളം പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന മാക്രോണിന്റെ സുരക്ഷ വരും മാസങ്ങളില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. അടുത്ത ഏപ്രിലില്‍ നടക്കുന്ന വോട്ടെടുപ്പില്‍ മറ്റൊരു അഞ്ച് വര്‍ഷത്തെ കാലാവധിക്കുള്ള സ്ഥാനാര്‍ത്ഥിത്വം അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് അഭ്യൂഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.