പ്രായം 40 വയസിന് മുകളിലാണോ ? മുഖം മിനുക്കാന്‍ ഇതാ ചില പൊടി കൈകള്‍ !

പ്രായം 40 വയസിന് മുകളിലാണോ ? മുഖം മിനുക്കാന്‍ ഇതാ ചില പൊടി കൈകള്‍ !

പ്രായം കൂടുന്നതനുസരിച്ച് ചര്‍മ്മത്തിലുള്ള മാറ്റങ്ങള്‍ക്ക് പലരും ആശ്രയിക്കുന്നത് ക്രീമുകളെയാണ്. എന്നാല്‍ ക്രീമും ഓയിലുകളും വാരിവലിച്ച് തേച്ചതുകൊണ്ട് മുഖം മിനുങ്ങണമെന്നില്ല. അത് പോക്കറ്റ് കാലിയാക്കാനേ സഹായിക്കൂ. 40 വയസ് കഴിഞ്ഞവര്‍ക്കുള്ള ചില സിംപിള്‍ ടിപ്‌സ് നോക്കാം.

എല്ലാവരുടെയും ചര്‍മ്മം ഒരുപോലെ ആകണമെന്നില്ല. അതിനാല്‍ ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ച് വേണം സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തിരഞ്ഞെടുക്കാന്‍.

ആദ്യം ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ചുള്ള സ്‌ക്രബ്ബര്‍ തിരഞ്ഞെടുക്കുക. വരണ്ട ചര്‍മ്മങ്ങള്‍ക്ക് ക്രീം പോലെയുള്ള സ്‌ക്രബ്ബറുകളാണ് ഉചിതം. എണ്ണമയമുള്ള ചര്‍മ്മങ്ങള്‍ക്ക് ജെല്‍ പോലെയുള്ള സ്‌ക്രബ്ബര്‍ ഉപയോഗിക്കാം.

പ്രായം കൂടുംന്തോറും ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുന്നു. ഇത് ചര്‍മ്മം വരണ്ടതാക്കുന്നു. അതിനാല്‍ ജലാംശം നിലനിര്‍ത്തുന്നതിനായി മോയ്‌സ്ചറൈസിംഗ് ക്രീമുകള്‍ ഉപയോഗിക്കാം.

പ്രായമാകുന്നവരുടെ ചര്‍മ്മങ്ങളില്‍ പൊതുവെ കണ്ടു വരുന്നതാണ് മുഖക്കുരുവിന്റെ പാടുകള്‍, നിറ വ്യത്യാസം, കറുത്ത പാടുകള്‍ എന്നിവ. വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ഡാര്‍ക്ക് സ്‌പോട്ട് കറക്ടര്‍ പോലെയുള്ളവ ഇത് പരിഹരിക്കും.

40 വയസ് കഴിഞ്ഞവര്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട മറ്റൊരു വസ്തുവാണ് സണ്‍സ്‌ക്രീന്‍. എസ്പിഎഫ് 30ന് മുകളിലുള്ള സണ്‍സ്‌ക്രീനുകള്‍ ആണ് ഉപയോഗിക്കേണ്ടത്. സണ്‍സ്‌ക്രീനില്‍ അടങ്ങിയിട്ടുള്ള സിങ്ക് ഓക്‌സൈഡ് സൂര്യനില്‍ നിന്നുള്ള ഹാനികരമായ രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

കൂടാതെ വെള്ളം നന്നായി കുടിക്കണം. ഭക്ഷണ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ചര്‍മ്മ സൗന്ദര്യത്തിന് വളരെയധികം അത്യാവശ്യമാണ്.

പ്രായമാകുന്തോറും ചര്‍മ്മത്തിലെ എണ്ണ ഉല്‍പ്പാദന ഗ്രന്ഥികള്‍ പ്രവര്‍ത്തന രഹിതമായി തുടങ്ങും. ഈ അവസരത്തില്‍ എണ്ണ മയമുള്ള മോയ്‌സ്ചറൈസിംഗ് ക്രീമുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നതും ചര്‍മ്മം ഉണങ്ങുന്നതും പ്രായമാകുന്നതിന്റെ ലക്ഷണം ആണ്. അതിനാല്‍ കണ്ണിന് ചുറ്റും പുരട്ടുവാനായി ഐ ജെല്‍ അല്ലെങ്കില്‍ ക്രീമുകള്‍ ഉപയോഗിക്കുക. ഉറങ്ങുന്നതിന് മുന്നേ പുരട്ടുന്നതാണ് ഉത്തമം. ഇത്തരത്തില്‍ ചര്‍മ്മ സംരക്ഷണം നടത്തിയാല്‍ 40ലും തിളങ്ങുന്ന ചര്‍മ്മത്തിന് ഉടമയാകാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.