യുവത്വം തുടിക്കും മാരിവില്ലിന്‍ മുടിയഴക് !

യുവത്വം തുടിക്കും മാരിവില്ലിന്‍ മുടിയഴക് !

യുവത്വം ഇപ്പോള്‍ ട്രെന്റുകളുടെ പിന്നാലെയാണ്. നാടന്‍ ലുക്കില്‍ നിന്ന് പെട്ടന്നുള്ള കിടിലന്‍ ലുക്കിലേക്കൊരു മേയ്ക്കോവര്‍ വേണമെങ്കില്‍ എല്ലാവരും ആദ്യം തിരഞ്ഞെടുക്കുന്ന മാര്‍ഗം ഹെയര്‍ കളറിംഗാണ്. എന്നാല്‍ മുടിയില്‍ കളര്‍ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.

ചര്‍മ്മത്തിന്റെ നിറവും കണ്ണുകളുടെ നിറവും ഇതിലുള്‍പ്പെടും. പ്രധാനമായും തീരുമാനിക്കേണ്ടത് നിങ്ങള്‍ക്ക് വേണ്ടത് കൃത്രിമമായി തോന്നുന്ന വ്യത്യാസമാണോ അതോ ചെറിയൊരു പുതുമയോട് കൂടിയ തനതായ മാറ്റം ആണോ എന്നതാണ്. ഇതിനനുസരിച്ചായിരിക്കണം തിരഞ്ഞെടുക്കുന്ന നിറവും.
ചെറിയ മഞ്ഞപ്പ് കലര്‍ന്ന വെളുപ്പാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ മഞ്ഞ ഗോള്‍ഡ് ഒഴികെയുള്ള കടുത്ത നിറങ്ങള്‍ തിരഞ്ഞെടുക്കാം. പിങ്ക് നിറം കലര്‍ന്ന വെളുപ്പാണെങ്കില്‍ ചുവപ്പ് കലര്‍ന്ന നിറങ്ങള്‍ ഒഴിവാക്കുക.

ചിലപ്പോള്‍ പാര്‍ട്ടി ലുക്ക്, ചിലപ്പോള്‍ നോര്‍മല്‍ ലുക്ക് ഇങ്ങനെ ദ്വന്ദ്വ ലുക്ക് വേണ്ടവരാണ് നമ്മില്‍ പലരും. അതിനാല്‍ ഹെയര്‍ കളറിംഗില്‍ ഏറ്റവും മികച്ചത് ഹാഫ് ആന്‍ഡ് ഹാഫ് കളറിംഗ് എന്ന പുതിയ ട്രെന്റാണ്.

ബര്‍ഗണ്ടിയും ബ്ലാക്കും പിങ്കും എന്‍വി ബ്ലൂവും ഒലീവ് ഗ്രീനും ആഷ് ബ്രൗണും എന്നിങ്ങനെ മികച്ച കോംബിനേഷനുകള്‍ മുടിയില്‍ പരീക്ഷിക്കാം. പകുതി മുടിയില്‍ ഒരു നിറവും കോംബിനേഷനായി വരുന്ന മറ്റൊരു നിറം ബാക്കി മുടിയിലും എന്നതാണ് സ്‌റ്റൈല്‍. ചേരും പടി ചേരുന്ന രീതിയില്‍ ഇത് ചെയ്യാന്‍ പ്രൊഫഷല്‍ സ്‌റ്റൈലിസ്റ്റിനേ സാധിക്കൂ.

പൊതുവേ ധരിക്കുന്ന വസ്ത്രങ്ങളുടെ ചേര്‍ച്ച നോക്കിയും പറ്റിയ ഹെയര്‍ ഷെയ്ഡുകള്‍ തിരഞ്ഞെടുക്കാം. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, ഗോള്‍ഡന്‍, ഒലീവ് ഗ്രീന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ചേരുന്ന വസ്ത്രനിറമെങ്കില്‍ ഗോള്‍ഡന്‍ ബ്ലോണ്‍ഡെ, ഗോള്‍ഡന്‍ ബ്രൗണ്‍, സ്ട്രോബെറി ബ്ലോണ്‍ഡെ, ഓബണ്‍ എന്നീ നിറങ്ങള്‍ കോംബിനേഷനായി ഉപയോഗിക്കാം.

ബ്ലാക്കിലും ബ്ലൂയിഷ് റെഡിലും റോയല്‍ ബ്ലൂവിലും നിങ്ങള്‍ നന്നെങ്കില്‍ ആഷ് ബ്രൗണ്‍, ബെര്‍ഗണ്ടി, ജെറ്റ് ബ്ലാക്ക് എന്നിവ മുടിയ്ക്കായി തിരഞ്ഞെടുക്കാം. ഇരുണ്ട നിറമുള്ളവര്‍ക്ക് ബ്ലോണ്‍ഡ് നിറങ്ങള്‍ അസ്വാഭാവികമായി തോന്നും.

കേടുപറ്റിയ ഘടനയാണ് നിങ്ങളുടെ മുടിയ്ക്ക് എങ്കില്‍ ബ്ലോണ്‍ഡ് കളറുകള്‍ കൂടുതല്‍ ദൂഷ്യം ചെയ്യും. എന്നാല്‍ കരാറ്റിന്‍, ബേട്ടോക്സ് തുടങ്ങിയ ആധുനിക കേശ സംരക്ഷണ രീതികള്‍ കൊണ്ട് മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാം. സാധാരണയായി എല്ലാവര്‍ക്കും ചേരുന്ന കളര്‍ ബ്രൗണ്‍ ആണ്. ബ്രൗണ്‍ ഷെയ്ഡ് നിറം കൊടുത്തിട്ട് റെഡ് മുതല്‍ വയലറ്റ് വരെയുള്ള വിവിധ നിറങ്ങള്‍ ഹൈലൈറ്റ് ചെയ്യുന്നത് ട്രെന്‍ഡിയായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.