ഹരിയാന: ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇരുപത്തൊന്നുകാരിയായ പെൺകുട്ടിയെ യുവാവ് കൂട്ടുകാരിയുടെ കൺമുമ്പിൽ വച്ച് വെടി വെച്ചു കൊന്നു. ഫരിദാബാദിൽ കോളേജിൽ പരീക്ഷ എഴുതാൻ വന്ന നിഖിത എന്ന പെൺകുട്ടിയാണ് വധിക്കപ്പെട്ടത്.
അവസാന വർഷ വിദ്യാർഥിയായ നികിത പരീക്ഷയെഴുതാൻ കോളേജിൽ തിങ്കളാഴ്ച എത്തിയപ്പോഴാണ് സംഭവം. പരീക്ഷയെഴുതി പെൺകുട്ടി പുറത്തിറങ്ങിയപ്പോഴാണ് സംഭവം നടക്കുന്നത്. പ്രതി തൗസീഫും സുഹൃത്ത് റോഹനും കോളേജിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നു എന്നും നികിതയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നും വാർത്ത ഏജൻസിയായ എൻഐഎ റിപ്പോർട്ട് ചെയ്തു.
യുവതിയെ ബലമായി കാറിൽ കയറ്റാൻ തൗസീഫ് ശ്രമിച്ചു. കൂട്ടുകാരിയോടൊപ്പം നികിത ചെറുത്തുനിൽക്കാനും രക്ഷപെടാനും ശ്രമിച്ചപ്പോൾ പ്രതി വെടിവെക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. പ്രതി തൗസീഫ്നെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതി തൗസീഫ് 2018 ൽ നികിതയോട് വിവാഹാഭ്യർഥന നടത്തിയിരുന്നുവെന്നും എന്നാൽ കുടുംബം വിസമ്മതിച്ചതോടെ പ്രതി യുവതിയെ ശല്യപ്പെടുത്തിയിരുന്നു എന്നും പിതാവ് പറഞ്ഞു. നിരവധി തവണ പോലീസിന് കുടുംബം പരാതികൾ നൽകിയിട്ടുണ്ടെന്നും പിന്നീട് പോലീസ് ഇടപെട്ട് ഒത്തുതീർപ്പ് നടന്നതായും നാട്ടുകാർ പറഞ്ഞു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.