ബിഹാർ :മഹാസഖ്യത്തിന് വോട്ടുചെയ്യണം എന്ന് ആഹ്വാനം ചെയ്തുകൊണ്ട്, ബിഹാർ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനത്തിൽ ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെടും എന്ന് ബിജെപി. ബിഹാറിൽ ഇന്നേ ദിവസം പോളിങ്ങിന്റെ ആദ്യഘട്ടം നടക്കുകയാണ്. “നീതി, തൊഴിൽ, കർഷക ക്ഷേമം’ എന്നിവയ്ക്കുവേണ്ടി ഈ തെരഞ്ഞെടുപ്പിൽ നിങ്ങളുടെ വോട്ട് മഹാ സഖ്യത്തിന് തന്നെ ചെയ്യണം ” എന്നായിരുന്നു രാഹുൽ ഗാന്ധി ബുധനാഴ്ച ട്വീറ്റ് ചെയ്തത്.
മൂന്നു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഇന്ന് 71 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ആണ് നടന്നുകൊണ്ടിരിക്കുന്നത്. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പോളിംഗ് പുരോഗമിക്കുന്നത്. പോളിംഗ് ദിനത്തിൽ വോട്ടർമാരോട് തങ്ങൾക്ക് വോട്ട് ചെയ്യണം എന്നഭ്യർത്ഥിക്കാൻ ഒരു പാർട്ടിക്കും അനുമതിയില്ല എന്നും, അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ആണെന്നും ബിജെപി വക്താക്കൾ പറഞ്ഞു. അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെടാനാണ് ബിജെപിയുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.