ബു‍ർജിന് സമീപം താഴ്ന്ന് പറന്ന് എക്സ്പോ 2020 വിമാനം

ബു‍ർജിന് സമീപം താഴ്ന്ന് പറന്ന് എക്സ്പോ 2020 വിമാനം

ദുബായ്: എക്സ്പോ 2020 യുടെ പ്രചാരണത്തിനായി പ്രത്യേകമൊരുക്കിയ വിമാനം ബുർജ് ഖലീഫയ്ക്ക് സമീപം താഴ്ന്ന് പറന്നത് ജനങ്ങള്‍ക്ക് കൗതുകമായി. എമിറേറ്റ്സിന്‍റെ എ 380 വിമാനമാണ് പ്രത്യേകം രൂപകല്‍പന ചെയ്ത് താഴ്ന്ന് പറന്നത്.

ഷെയ്ഖ് സയ്യീദ് റോഡിന് സമീപത്തും എക്സ്പോ വേദിക്ക് അരികിലുമായാണ് വിമാനം താഴ്ന്ന് പറന്നത്.ജനങ്ങള്‍ക്ക് ഫോട്ടോയെടുക്കാമെന്നും നേരത്തെ അറിയിച്ചിരുന്നു. സീ യു ദേർ എന്ന് എഴുതിയിരിക്കുന്ന വിമാനം പ​ച്ച, ഓ​റ​ഞ്ച്, പ​ർ​പ്പിള്‍, പി​ങ്ക്, ചു​വ​പ്പ്​ തു​ട​ങ്ങി 11 നിറങ്ങളില്‍ വ‍ർണങ്ങള്‍ നിറച്ചാണ് ഒരുങ്ങിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.