ബെയ്റൂട്ട്: രാജ്യത്തെ വിറങ്ങലിപ്പിച്ച തുറുമുഖ സ്ഫോടനത്തിന്റെ അന്വേഷണത്തോട് അനുബന്ധിച്ച് ഹിസ്ബുള്ള , അമൽ തീവ്രവാദ ഗ്രൂപ്പുകൾ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി മാറിയതിനെ തുടർന്ന് നടന്ന വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. രാജ്യത്തെ സ്കൂളുകളും ബാങ്കുകളും സർക്കാർ ഓഫീസുകളും വെള്ളിയാഴ്ച ദുഃഖദിനമായി അടച്ചു. മരിച്ചവരുടെ ശവസംസ്കാരം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നു.
ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു സെമിത്തേരിയിൽ, ഹിസ്ബുള്ള അംഗങ്ങൾ ആദരാഞ്ജലി അർപ്പിച്ചത് സൈനിക യൂണിഫോമിലായിരുന്നു. ഹിസ്ബുള്ള ഭീകര സംഘടനയുടെ പതാകയിൽ പൊതിഞ്ഞ മൃതദേഹങ്ങളും വഹിച്ചുള്ള ശവഘോഷയാത്രയിൽ നൂറുകണക്കിന് സ്ത്രീകളും പങ്കെടുത്തു. മുതിർന്ന ഹിസ്ബുള്ള നേതാക്കൾ ഘോഷയാത്രയെ അഭിസംബോധന ചെയ്തു സംസാരിച്ചു.
കഴിഞ്ഞ വർഷം നഗരത്തിൽ നടന്ന തുറമുഖ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് ഉണ്ടായ ഏറ്റുമുട്ടൽ രാജ്യത്തിൻറെ സമാധാന അന്തരീക്ഷം തകർക്കുന്ന നിലയിലേക്ക് മാറുകയാണ്. സ്ഫോടനം മൂലം തകർന്നടിഞ്ഞ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ 150 വർഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ്. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന ലീഡ് ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിസ്ബുള്ളയും അമൽ മൂവ്മെന്റും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത് 215 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്ന യഥാർത്ഥ ദിശയിലാണ് ജഡ്ജിയുടെ അന്വേഷണം നീങ്ങുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം.
ആയുധധാരികളായ പ്രതിഷേധക്കാർക്കെതിരെ സമീപവാസികൾ പാറകളും കുപ്പികളും ഫർണിച്ചറുകളുംഎറിഞ്ഞിരുന്നു എന്നും പിന്നീട് ഇരു വിഭാഗങ്ങളും വെടിവെയ്പ്പ് ആരംഭിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആരാണ് ആദ്യത്തെ വെടിയുതിർത്തതെന്ന് വ്യക്തമായിരുന്നില്ല.ക്രിസ്ത്യൻ മുസ്ളീം ഏരിയകൾ തമ്മിലുള്ള ആക്രമണമായി തീരുകയായിരുന്നു ഈ പ്രതിഷേധ ജാഥ. ക്രിസ്ത്യൻ ലെബനീസ് ഫോഴ്സ് പാർട്ടി വെടിവെപ്പ് ആരംഭിച്ചതായി ചില മുസ്ളീം ഗ്രൂപ്പുകൾ ആരോപിച്ചു . എന്നാൽ ലെബനീസ് ഫോഴ്സസ് പാർട്ടി ഈ ആരോപണങ്ങൾ നിഷേധിച്ചു. പ്രകോപനപരമായി ഹിസ്ബുൾ ഗ്രൂപ്പുകൾ വെടിയുതിർക്കുകയായിരുന്നു എന്ന് അവർ പറഞ്ഞു.മുഖം മൂടി ധരിച്ച ഹിസ്ബുള്ള തീവ്രവാദികൾ ആയുധധാരികളായിട്ടാണ് മാർച്ചിൽ പങ്കെടുത്തത്.
ബെയ്റൂട്ടിന്റെ കിഴക്കൻ ഭാഗങ്ങളിൽ ക്രൈസ്തവരും പടിഞ്ഞാറൻ ഭാഗത്തു മുസ്ളീം വിഭാഗങ്ങളുമാണ് സാധാരണയായി താമസിക്കുന്നത്. ബെയ്റൂട്ടിലെ തയൂനേ പ്രദേശത്ത് സൈനികർ തെരുവുകളിൽ വിന്യസിക്കപ്പെട്ടു, തെരുവിലെ പ്രവേശന കവാടങ്ങളിൽ മുള്ളുവേലി സ്ഥാപിച്ചു . 30 വർഷങ്ങൾക്ക് മുമ്പ് നടന്ന ആഭ്യന്തരയുദ്ധത്തിലെ സ്മാരകമായി വെടിയേറ്റ കെട്ടിടങ്ങൾ ഇന്നും സ്മാരകമായി നിലനിൽക്കുന്നു.
തുറമുഖ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ പിരിമുറുക്കം, ലെബനനിലെ കറൻസി തകർച്ച, അതിരുകടന്ന പണപ്പെരുപ്പം, ദാരിദ്ര്യം,ഊർജ്ജ പ്രതിസന്ധി എന്നിവ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ലബനോനെ തകർച്ചയിലേക്ക് നയിക്കുന്നു. തുറമുഖ അന്വേഷണത്തിനെതിരായ ഹിസ്ബുള്ള സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത മുഖംമൂടി ധരിച്ച ആയുധധാരികൾക്കോ അജ്ഞാതരായ സ്നൈപ്പർമാർക്കോ ലെബനൻ മുന്നോട്ട് പോകാനോ 2020 ലെ സ്ഫോടനത്തിന് ഉത്തരം കണ്ടെത്താനോ താൽപ്പര്യമില്ല.
മികച്ച ഭാവിക്കായി ജനസമൂഹം വലിയ തോതിൽ പിന്തുണ പ്രഖ്യാപിക്കുമ്പോൾ , വ്യാഴാഴ്ച നടന്ന രക്തച്ചൊരിച്ചിൽ തീവ്രവാദികൾ രാജ്യത്തെകീഴടക്കാൻ തുനിയുന്നു എന്നതിന് തെളിവാണ്. തുറുമുഖ സ്ഫോടന അന്വേഷണത്തിന് നേതൃത്വം നൽകുന്ന ജഡ്ജി താരേക് ബിത്താർ ജനസമൂഹത്തിന്റെ നേതാവായി ഉയർന്നു വരുമ്പോൾ പ്രമുഖ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ള , താരേക് ബിത്താറിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.