ബിഹാർ: കോവിഡ് -19 കാലത്തെ രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പ് ഇന്ന് ബിഹാറിൽ അവസാനിക്കുമ്പോൾ ഭേദപ്പെട്ട പോളിംഗ് ആണ് ഉണ്ടായിരിക്കുന്നത്. കോവിഡ് കാലത്തെ രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പ്, ശരീരോഷ്മാവ് പരിശോധിക്കൽ സാമൂഹിക അകലം പാലിക്കൽ, പോളിംഗ് സ്റ്റേഷനുകളുടെ അണുനശീകരണം തുടങ്ങിയ എല്ലാ പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
ആകെ 71 മണ്ഡലങ്ങളിലായി 1066 സ്ഥാനാർഥികളാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്. ജഹാനാബാദിലും ലിഖിസാരായിലും ജമുയിയിലും വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാറു സംഭവിച്ചു. ജമുയിയിലെ വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാറ് സംഭവിച്ചതിനെ തുടർന്ന് സ്ഥാനാർത്ഥികളും പ്രവർത്തകരും പ്രതിഷേധിച്ചു.
ഔറംഗബാദിൽ വോട്ടിംഗ് പരിസരങ്ങളിൽ ബോംബ് കണ്ടെത്തി. നിതീഷ് കുമാറിന്റെ കീഴിൽ ബീഹാർ കൂടുതൽ വികസനത്തിന്റെ പാതയിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞിരുന്നു. ജിംഗിൾരാജ് അഥവാ കാട്ടു ഭരണത്തിന്റെ യുവരാജാവ് എന്ന ആർജെഡി നേതാവ് തേജസ്വി യാദവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.