ഇത് ഭീഷണിയാണ്. പോലീസ് പരിധി ലംഘിക്കുന്നു : സുപ്രീംകോടതി

ഇത് ഭീഷണിയാണ്. പോലീസ് പരിധി ലംഘിക്കുന്നു : സുപ്രീംകോടതി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുന്നത് എന്തടിസ്ഥാനത്തിലെന്ന് സുപ്രീംകോടതി. ഇത് ഭീഷണിയാണ്. പോലീസ് പരിധി ലംഘിക്കുകയാണെന്നും രാജ്യത്തെ സ്വതന്ത്രമായി നിലനിര്‍ത്തണമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് കൊല്‍ക്കത്ത പോലീസ് ഡല്‍ഹിയിലുള്ള യുവതിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് പോലീസ് നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചത്. നിങ്ങളെ ഒരു പാഠം പഠിപ്പിക്കാം എന്ന നിലയിലാണ് പോലീസിന്റെ പെരുമാറ്റം. മഹാമാരി തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്ന് വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാനാകില്ല. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.