തീരദേശത്ത് മറൈന്‍ ആംബുലന്‍സ് പരിഗണനയില്‍; നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ കർശന നടപടി: സജി ചെറിയാന്‍

തീരദേശത്ത് മറൈന്‍ ആംബുലന്‍സ്  പരിഗണനയില്‍; നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ കർശന നടപടി: സജി ചെറിയാന്‍

തിരുവനന്തപുരം: നിയമവിരുദ്ധ മത്സ്യബന്ധം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം തീരദേശത്ത് മറൈന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. 109 ആംബുലന്‍സ് മാതൃകയില്‍ ഏര്‍പ്പെടുത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു. മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സ്യകൃഷിക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. മത്സ്യവിഭവങ്ങള്‍ ഉള്‍പ്പെടുത്തി റസ്റ്റോറന്റ് വിഴിഞ്ഞത്ത് ഉടന്‍ തുടങ്ങുമെന്നും ആറ് മാസത്തിനകം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.