പ്രഭാത ഭക്ഷണത്തില്‍ സാധാരണ തയ്യാറാക്കാറുള്ള ദോശയ്ക്ക് പകരം പോഷക സമൃദ്ധമായ ഒരു ദോശ ആയാലോ?
ധാരാളം ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് തിന. തിന കൊണ്ട് തയ്യാറാക്കുന്ന ദോശയും അതിനൊപ്പം കഴിക്കാനുള്ള ഒരു ചമ്മന്തിയും പരിചയപ്പെടാം.
പ്രധാന ചേരുവ
തിന 1 1/2 കപ്പ്
ഉഴുന്നുപരിപ്പ് 1/4 കപ്പ്
അവല്‍ ഒരു കപ്പ്
ഉലുവ ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് ഒരു ടേബിള്‍ സ്പൂണ്‍
ആവശ്യത്തിന് എണ്ണ
പ്രധാന വിഭാവങ്ങള്‍ക്കായി
തേങ്ങ ചിരവിയത് ഒരു കപ്പ്
ശര്‍ക്കര ഒരു ടേബിള്‍സ്പൂണ്‍
ആവശ്യത്തിന് ഉപ്പ്
ഇഞ്ചി ഒരു ചെറിയ കഷണം
ആവശ്യത്തിന് പുളി
പച്ച മുളക് നാല് എണ്ണം
ഉഴുന്ന് ഒരു ടീസ്പൂണ്‍
ആവശ്യത്തിന് മല്ലിയില
ആവശ്യത്തിന് കടുക്
ആവശ്യത്തിന് പെരുങ്കായം
ആവശ്യത്തിന് ശുദ്ധീകരിച്ച എണ്ണ
കഴുകിയെടുത്ത തിന വെള്ളമൊഴിച്ച് ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത് വെയ്ക്കുക. കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും കുതിര്‍ത്ത് വെക്കാന്‍ ശ്രദ്ധിക്കുക. മറ്റൊരു പാത്രത്തില്‍ ഉഴുന്നും ഉലുവയും ചേര്‍ത്ത് എട്ട് മണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.
ശേഷം ഉഴുന്നും ഉലുവയും ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. തിനയും ഇതുപോലെ അരച്ചെടുക്കുക. രണ്ടും വേറെ വേറെ അരച്ചെടുക്കാന്‍ ശ്രദ്ധിക്കണം. ഇതേ സമയം അവല്‍ ഏകദേശം ഒരു അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഇതും നന്നായി അരച്ചെടുക്കണം. ഇനി അരച്ചെടുത്തവയെല്ലാം ഒരു പാത്രത്തില്‍ ഒന്നിച്ചെടുത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു രാത്രി മുഴുവന്‍ വെച്ച് പുളിക്കാന്‍ അനുവദിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കാം.
ചമ്മന്തി തയ്യാറാക്കാന്‍ ഒരു ജാറിലേയ്ക്ക് ബംഗാള്‍ പരിപ്പ്, തേങ്ങ, ഇഞ്ചി, പുളി, പച്ചമുളക്, ഉപ്പ്, ശര്‍ക്കര, മല്ലിയില എന്നിവയെല്ലാം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിച്ച് ഒരല്പം കായവും ചേര്‍ത്താല്‍ ചമ്മന്തിക്ക് നല്ല രുചി കൂടും.
ഇനി ഒരു തവ ചൂടാക്കി ദോശ ചുട്ടെടുക്കാം. ക്രിസ്പി തിന ദോശ ചമ്മന്തിയോടൊപ്പം കഴിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.