വാഷിംഗ്ടണ്‍:ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രത്യേക ദീപാവലി ആശംസകളുമായി യു.എസ് കോണ്‍ഗ്രസില്‍ പ്രമേയം. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയുടെ മതപരവും ചരിത്രപരവുമായ പ്രാധാന്യം അംഗീകരിച്ച് ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തിയാണ് പ്രമേയം അവതരിപ്പിച്ചത്.
ദീപാവലിയുടെ ചരിത്രപരവും മതപരവുമായ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, ഈ സുപ്രധാന അവസരത്തില്‍ ഇന്ത്യന്‍-അമേരിക്കക്കാരോടും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികളോടും പ്രമേയത്തിലൂടെ ആഴത്തിലുള്ള ആദരവ് പ്രകടിപ്പിക്കുന്നുവെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു.ദീപാവലിയുടെ മഹത്തായ മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം തിരിച്ചറിയുന്നതിനായി ഈ ഉഭയകക്ഷി പ്രമേയം അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നു.'അമേരിക്കയിലും ലോകമെമ്പാടുമുള്ള സിഖുകാര്‍ക്കും ജൈനര്‍ക്കും ഹിന്ദുക്കള്‍ക്കും, ദീപാവലി നന്ദിയുടെ സമയമാണ്, അതുപോലെ തന്നെ ഇരുട്ടിന്റെ മേല്‍ വെളിച്ചവും തിന്മയുടെ മേല്‍ നന്മയും നേടിയ വിജയത്തിന്റെ ആഘോഷമാണ്,' അദ്ദേഹം പ്രസ്താവിച്ചു..
'മഹാവ്യാധിയുടെ കാലത്ത് മറ്റൊരു ദീപാവലി ആഘോഷിക്കുമ്പോള്‍, ലോകത്തിലെ ഇരുട്ടിനെ മറികടക്കുന്ന വെളിച്ചം നാം കാണാന്‍ തുടങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ടവരുമായി ഒത്തുകൂടുന്ന എല്ലാ കുടുംബങ്ങള്‍ക്കും അവരുടെ വീടുകളില്‍ വിളക്കുകള്‍ കത്തിക്കാനും സുരക്ഷിതവും സന്തോഷകരവുമായ ദീപാവലി ആശംസിക്കാനും ആഗ്രഹിക്കുന്നു. എല്ലാ ആളുകള്‍ക്കും നല്ല ആരോഗ്യത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു, '- രാജാ കൃഷ്ണമൂര്‍ത്തി പറഞ്ഞു. അമേരിക്കയില്‍ അഞ്ച് വര്‍ഷം മുമ്പ്് ദീപാവലി തപാല്‍ സ്റ്റാമ്പ് ഇറക്കിയ കാര്യം അനുസ്മരിച്ച് കോണ്‍ഗ്രസ് അംഗം കരോലിന്‍ ബി മലോണി ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.