ഒന്നാമതാകാൻ ലക്ഷ്യമിട്ട് ചൈന; വിഷന്‍ 2035 പദ്ധതിക്ക് പാർട്ടിയുടെ അംഗീകാരം

ഒന്നാമതാകാൻ ലക്ഷ്യമിട്ട് ചൈന; വിഷന്‍  2035 പദ്ധതിക്ക് പാർട്ടിയുടെ അംഗീകാരം

ബെയ്ജിങ്: പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ദീർഘകാല വികസന പദ്ധതി ‘വിഷൻ 2035’ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്ലീനറി സമ്മേളനം അംഗീകരിച്ചു. 2020–25ലേക്കുള്ള 14–ാം പഞ്ചവത്സര പദ്ധതിക്കും അംഗീകാരം നൽകി. ആഭ്യന്തര ഉപഭോഗത്തിൽ വൻ വർധന ലക്ഷ്യമിട്ടുള്ളതാണ് പഞ്ചവത്സര പദ്ധതി. ചൈനയെ ഉയർന്ന വരുമാനമുള്ള പൂർണ വികസിത രാജ്യമാക്കാൻ ലക്ഷ്യമിടുന്നതാണ് ഷിയുടെ സ്വപ്നപദ്ധതിയായ വിഷൻ 2035.

പ്രസിഡന്റ്, സർവസൈന്യാധിപൻ എന്നീ പദവികൾക്കു പുറമേ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ഷി അടുത്ത 15 വർഷത്തേക്ക് അധികാരത്തിൽ തുടർന്നേക്കുമെന്നതിന്റെ സൂചനയായി നിരീക്ഷകർ ഇതിനെ കാണുന്നു. 2012ൽ അധികാരമേറ്റ അദ്ദേഹം രാഷ്ട്രസ്ഥാപകൻ മാവോയ്ക്കു ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയായി കരുതപ്പെടുന്നു. ശാസ്ത്ര, സാങ്കേതിക മുന്നേറ്റത്തിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കുമെന്നും സൈന്യത്തെ ലോകത്തെ ഏറ്റവും വലിയ ശക്തിയാക്കുമെന്നും സമ്മേളന രേഖ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.