വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡന് ആശ്വാസമേകി അടിസ്ഥാന സൗകര്യ ബില്‍ പാസാക്കി യു.എസ് കോണ്‍ഗ്രസ്. അഭിപ്രായ ഭിന്നതകളും വിയോജിപ്പുകളും മൂലം ദീര്‍ഘകാലമായി തടസപ്പെട്ടിരുന്ന 1.2 ട്രില്യണ്‍ ഡോളര്‍ ഉഭയകക്ഷി ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്‍ ആണ് 228-206 എന്ന വോട്ടിംഗില്‍ രക്ഷപ്പെട്ടത്.
പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള മാസങ്ങള്‍ നീണ്ട ഭിന്നതകളും അന്തര്‍സംഘര്‍ഷങ്ങളുമാണ് ഡെമോക്രാറ്റിക് പ്രസിഡന്റിന്റെ പ്രധാന അജണ്ടയില്‍ പെട്ട ബില്ല് വൈകിപ്പിച്ചത്.വന്‍ ബജറ്റുള്ള കാലാവസ്ഥാ, സാമൂഹിക ചെലവ് പാക്കേജ് മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് അടിസ്ഥാന സൗകര്യ ബില്ലിന്റെ വിജയം.
അടിസ്ഥാന സൗകര്യ ബില്‍ പാസാക്കുന്നതിന് നീണ്ട പകല്‍ പിരിമുറുക്കമുള്ള ചര്‍ച്ചകളും മാരത്തണ്‍ മീറ്റിംഗുകളും ബഹളങ്ങളും ആവശ്യമായി വന്നു. ലിബറലുകളും മിതവാദികളും രാത്രി വൈകി നടന്ന മീറ്റിംഗില്‍ ഒത്തുകൂടിയാണ് അനുരഞ്ജനം സാധ്യമായത്.13 റിപ്പബ്ലിക്കന്‍മാര്‍ ഈ നടപടിയെ പിന്തുണയ്ക്കാന്‍ ഡെമോക്രാറ്റികള്‍ക്കൊപ്പം ചേര്‍ന്നു. ആറ് പുരോഗമന ഡെമോക്രാറ്റുകള്‍ എതിര്‍പ്പ് രേഖപ്പെടുത്തി.
ഹൈവേ, റെയില്‍വേ നിര്‍മ്മാണത്തിനു വന്‍ തുക ചെലവാക്കാന്‍ വഴിയൊരുക്കുന്നതിലൂടെ കൂടുതല്‍ ജനപ്രിയമാകുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്‍ പാസാക്കുന്ന അതേ ദിവസം തന്നെ കാലാവസ്ഥാ, സാമൂഹിക ചെലവ് പാക്കേജും പാസാക്കണമെന്ന് മാസങ്ങളായി നിര്‍ബന്ധം പിടിച്ച പുരോഗമനവാദികളുടെ പ്രധാന ആവശ്യം തള്ളിയതിനു ശേഷമാണ് വോട്ടെടുപ്പ് നടന്നത്.ഒടുവില്‍ അവര്‍ ആ നിബന്ധന ഒഴിവാക്കിക്കൊണ്ട്, സെനറ്റ് നേരത്തെ പാസാക്കിയ അടിസ്ഥാന സൗകര്യ ബില്ലിനെ പ്രസിഡന്റിന്റെ അംഗീകാരത്തിന് അയയ്ക്കാന്‍ സഹായിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.