47 വര്‍ഷമായി ഒരേ സ്ഥലത്ത് പാര്‍ക്ക് ചെയ്ത കാര്‍ ഇന്ന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്മാരകം

47 വര്‍ഷമായി ഒരേ സ്ഥലത്ത് പാര്‍ക്ക് ചെയ്ത കാര്‍ ഇന്ന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്മാരകം

റോം: നാലു ദശാബ്ദത്തിലേറെയായി വഴിയരികില്‍ ആര്‍ക്കും വേണ്ടാതെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാര്‍ ഇപ്പോഴിതാ വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ഇറ്റലിയിലാണ് 47 വര്‍ഷമായി ഒരേ സ്ഥലത്ത് പാര്‍ക്ക് ചെയ്ത വിന്റേജ് കാറിനെ ഇപ്പോള്‍ സ്മാരകമാക്കി മാറ്റിയത്.

ഇറ്റലിയിലെ ട്രെവിസോ പ്രവിശ്യയിലെ കൊനെഗ്ലിയാനോ എന്ന ചെറുപട്ടണത്തില്‍ താമസിച്ചിരുന്ന ദമ്പതികളുടേതായിരുന്നു ഈ കാര്‍. ആഞ്ചലോ ഫ്രിഗോലെനട്ടും ഭാര്യ ബെര്‍ട്ടില്ല മൊഡോളോയും ന്യൂസ് ഏജന്റുമാരായിരുന്നു. പത്രങ്ങള്‍ ശേഖരിച്ച് തങ്ങളുടെ കടയിലേക്ക് കൊണ്ടുപോകാന്‍ വേണ്ടിയാണ് ഈ കാര്‍ ഉപയോഗിച്ചിരുന്നത്. 1962-ലാണ് ഈ ദമ്പതികള്‍ ലാന്‍സിയ ഫുള്‍വിയ എന്ന കാറ് സ്വന്തമാക്കിയത്. നാല്‍പതു വര്‍ഷത്തോളം നടത്തിയ ബിസിനസിന് ഒടുവില്‍ വിരാമമിട്ടപ്പോള്‍ ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട കാര്‍ കമ്പനിക്കു മുന്നില്‍ തന്നെ പാര്‍ക്ക് ചെയ്തു.

കഴിഞ്ഞ നാല്‍പത്തിയേഴ് വര്‍ഷമായി ഒരേ സ്ഥലത്തുതന്നെ ഈ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. ടൂറിസ്റ്റുകളും പ്രദേശവാസികളുമെല്ലാം അതിനൊപ്പം നിന്ന് ചിത്രങ്ങള്‍ എടുക്കുകയും പങ്കുവയ്ക്കുകയും ചെയ്തു. പലതും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ കാര്‍ തേടി എത്തുന്നവരുടെ തിക്കും തിരക്കും വര്‍ധിച്ചു. തുടര്‍ന്ന് അധികൃതര്‍ വാഹനം അവിടെനിന്നു മാറ്റാന്‍ തീരുമാനിച്ചു.

കാര്‍ മാറ്റാന്‍ തീരുമാനിച്ച വിവരമറിഞ്ഞ് രണ്ട് വിന്റേജ് കാര്‍ പ്രേമികള്‍ ഈ കാര്‍ പുനഃസ്ഥാപിച്ച് സ്മാരകമാക്കി സെറെറ്റി ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാപിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. അങ്ങനെയാണ് കാര്‍ സ്മാരമായി മാറ്റിയത്. കാറിന്റെ ഉടമകളായ ദമ്പതികളുടെ വീടിന് മുന്നിലാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്ളത്. അതുകൊണ്ട് തന്നെ നിത്യവും ഈ കാര്‍ അവര്‍ക്ക് നോക്കിക്കാണാം. കാറിന് കിട്ടുന്ന സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും തനിക്ക് ഏറ്റവും പ്രിയെപെട്ടതാണ് ഈ കാര്‍ എന്നും ആഞ്ചലോ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.