പ്രസവ വേദനയും അല്ലാത്ത വേദനയും തിരിച്ചറിയാന്‍ പലര്‍ക്കും കഴിയാറില്ല. പ്രസവം അടുക്കുമ്പോള്‍ ശരീരത്തിന് ഉണ്ടാകുന്ന ഏത് വേദനയും പ്രസവ വേദനയായി തെറ്റിദ്ധരിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചും ആദ്യമായി ഗര്‍ഭം ധരിക്കുന്നവര്‍. ഗര്‍ഭകാലത്ത് ശരീരത്തിന് പല വിധത്തിലെ വേദനകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതാണ് പലപ്പോഴും പ്രസവവേദനയായി തെറ്റിദ്ധരിയ്ക്കപ്പെടുന്നത്. പ്രസവ വേദനയും അല്ലാത്ത വേദനയും തമ്മിലുള്ള വ്യത്യാസം എങ്ങനെ അറിയാം എന്ന് നോക്കാം.
പ്രസവ തിയതി കണക്കാക്കുന്നത് ആര്‍ത്തവ ദിവസം മുതല്‍ കണക്കാക്കി 280 ദിവസത്തെ കണക്കെടുത്തിട്ടാണ്. യൂട്രസിലെ മാംസ പേശികള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിലൂടെയാണ് പ്രസവം നടക്കുന്നത്. ഈ ചുരുങ്ങലും വികസിക്കലുമാണ് പ്രസവ വേദനയുണ്ടാകാന്‍ കാരണം. പലര്‍ക്കും ഏഴാം മാസം മുതല്‍ നടുവിനോ വയറിനോ ഒക്കെ വേദന വരും. ഇത് പ്രസവ വേദന എന്നു കരുതി പലരും ആശുപത്രയില്‍ പോകാറുമുണ്ട്.
പ്രസവവേദനയും അല്ലാത്ത വേദനയും
യഥാര്‍ത്ഥ പ്രസവവേദനയും അല്ലാത്ത വേദനയും തമ്മില്‍ തിരിച്ചറിയാം. ഫോള്‍സ് ലേബര്‍ പെയിനാണ്. അതായത് ബ്രക്‌സണ്‍ കണ്‍ട്രാക്ഷന്‍ എന്നും പറയും. ചിലര്‍ക്ക് ഗര്‍ഭാവസ്ഥയുടെ പ്രാരംഭ ദശയിലും മറ്റു ചിലര്‍ക്ക് പ്രസവം അടുത്ത സമയത്തും വരാറുണ്ട്. ഇതിനുള്ള സാധ്യത ഗര്‍ഭകാലത്തുണ്ടാകുന്ന ഡീഹൈഡ്രേഷന്‍ ആണ്. അതായത് ശരീരത്തിലെ ജലാംശം കുറയുമ്പോഴോ, കുഞ്ഞ് ചലിക്കുമ്പോഴോ വേദന ഉണ്ടാകാം. മൂത്രസഞ്ചി നിറഞ്ഞ സമയം, വ്യായാമശേഷം എല്ലാം ഇത്തരം പ്രശ്‌നമുണ്ടാകാം. കൂടാതെ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളും ഇത്തരം വേദനക്ക് കാരണമാകാം.
ഇതിന്റെ ലക്ഷണം ശക്തമായ വേദനയല്ല. വയറിന് ഒരു മുറുക്കം തോന്നാം. നടുവിന് വേദന ഉണ്ടാകില്ല. ഇതിന് പ്രത്യേകിച്ചൊരു പാറ്റേണ്‍ ഇല്ല. ജോലി ചെയ്യുമ്പോള്‍ ഇത്തരം വേദനയുണ്ടായാല്‍ വിശ്രമിച്ചാല്‍ ഈ വേദന കുറയും. ഇത് തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. ഇത് എപ്പോഴാണ് തുടങ്ങുക എന്നത് പ്രധാനമാണ്. ഇത് ഏഴാംമാസം തുടങ്ങും. എന്നാല്‍ യഥാര്‍ത്ഥ പ്രസവ വേദന 37-38 ആഴ്ചകളില്‍ ഉണ്ടാകും.
ഈ വേദനയുടെ ഇടവേള നോക്കാം. പ്രസവവേദന കൃത്യമായ ഇടവേളകളില്‍ ആയിരിക്കും വരുന്നത്. ഓരോ തവണ വന്നു പോകുമ്പോഴും അതിന്റെ കാഠിന്യം കൂടിക്കൂടി വരും. എന്നാല്‍ ഫോള്‍സ് പെയിന്‍ സമയം ചെല്ലുമ്പോള്‍ കുറയും. ഇതു പോലെ എത്ര നേരം എന്നത് പ്രധാനമാണ്. 30 സെക്കന്റില്‍ താഴെ ബ്രക്‌സണ്‍സ് പെയിന്‍ നീണ്ടു നില്‍ക്കും. സാധാരണ പ്രസവവേദന എങ്കില്‍ 60സെക്കന്റ് വരെ നീണ്ടു നില്‍ക്കാം. പൊസിഷന്‍ കണ്‍ട്രാക്ഷനെ ബാധിക്കില്ല. അതിനാലാണ് പ്രസവമടുത്തവരോട് ചെറിയ നടത്തത്തിലൂടെ വ്യായമം ചെയ്യാന്‍ ആവശ്യപ്പെടുന്നത്.
ഫോള്‍സ് വേദനയ്ക്ക് വയറാകെ മുറുകി വലിയുന്നത് സാധാരണയാണ്. പുറകില്‍ വേദനയുണ്ടാകില്ല. എന്നാല്‍ പ്രസവ വേദനയ്ക്ക് നടുവേദനയുണ്ടാകും. പുറകില്‍ നിന്നും മുന്നോട്ടാണ് വേദനയുണ്ടാകുക. വേദന ഇടുപ്പിലും മറ്റും ഉണ്ടാകും. ഇതു പോലെ മ്യൂകസ് പുറത്തേയ്ക്ക് വരും. അതായത് വജൈനല്‍ ഡിസ്ചാര്‍ജ്. ഇത് കഫം പോലെ ബ്ലഡ് സഹിതമാകും. ഫോള്‍സ് പെയിനില്‍ ഇത്തരം ഡിസ്ചാര്‍ജ് ഉണ്ടാകില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.