നഗരജീവിതത്തിന് വിട പറഞ്ഞ് കാടിനു നടുവില്‍ താമസം; വൈറലായി കനേഡിയന്‍ യുവതിയുടെ വിചിത്ര ജീവിതം

നഗരജീവിതത്തിന് വിട പറഞ്ഞ് കാടിനു നടുവില്‍ താമസം; വൈറലായി കനേഡിയന്‍ യുവതിയുടെ വിചിത്ര ജീവിതം

നഗരജീവിതത്തോട് പൂര്‍ണമായും വിട പറഞ്ഞ് കാട്ടില്‍ സ്ഥിര താമസമാക്കിയ ഒരു കനേഡിയന്‍ സ്ത്രീയുടെ ജീവിതം കഥകളേക്കാള്‍ വിചിത്രമാണ്. കാടിനു നടുവില്‍ ഒരു ടെന്റിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്. മനുഷ്യരേക്കാള്‍ പക്ഷികളോട് കൂട്ടുകൂടാനാണ് ഇഷ്ടം. കമ്പുകള്‍ കൂട്ടിക്കെട്ടിയ കട്ടിലിലാണ് ഉറങ്ങുന്നത്. ടോയ്ലറ്റായി ഉപയോഗിക്കുന്നത് ഒരു കമ്പോസ്റ്റ് ബക്കറ്റും.

തന്റെ ജീവിതം ഇപ്പോഴാണ് ഏറ്റവും മികച്ചതായെന്ന് ടിക് ടോക്കിലൂടെ പ്രശസ്തയായ എമിലി പറയുന്നു. ഇവരുടെ ജീവിത രീതി സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

വീഡിയോയില്‍ എമിലി ആദ്യം സ്വയം പരിചയപ്പെടുത്തുന്നു. എന്തുകൊണ്ടാണ് നഗരജീവിതത്തോട് വിട പറഞ്ഞ് ഇങ്ങനെയൊരു ജീവിതം തെരഞ്ഞെടുത്തതെന്നും തന്റെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിശദീകരിക്കുന്നു.

'ഞാന്‍ എന്തിന് ഇങ്ങനെ കാട്ടിലെ ഒരു കൂടാരത്തില്‍ താമസിക്കുന്നുവെന്ന് മിക്ക ആളുകളും ചോദിക്കുന്നു. ആളുകളെക്കാള്‍ പക്ഷികളോടും മരങ്ങളോടും കൂട്ടുകൂടാനാണ് എനിക്ക് ഇഷ്ടം. ചിലര്‍ക്ക് എന്നോട് സഹതാപമുണ്ടെന്ന് എനിക്കറിയാം. മറ്റുള്ളവര്‍ എനിക്ക് ഭ്രാന്താണെന്ന് കരുതുന്നു'-എമിലി പറഞ്ഞു. ഈ വീഡിയോ 1.5 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു വീഡിയോയില്‍, എമിലി തന്റെ കൂടാരത്തില്‍ ഒരു ടൂര്‍ നടത്തുന്നു. തന്റെ കൂടാരം 16ണ്മ16 അടിയാണെന്നും ഫേസ്ബുക്ക് മാര്‍ക്കറ്റില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് വിലയ്ക്ക് വാങ്ങിയതാണെന്നും വീഡിയോയില്‍ പറയുന്നു.

ചില്ലകളും കൊമ്പുകളും ഉപയോഗിച്ചാണ് കട്ടില്‍ നിര്‍മ്മിച്ചത്. കൂടാരത്തിനുള്ളില്‍ ഒരു കണ്ണാടി, മേശ, കസേര എന്നിവയുമുണ്ട്. പ്രധാനമായും ഉറങ്ങാനാണ് കൂടാരം ഉപയോഗിക്കുന്നതെന്ന് എമിലി പറഞ്ഞു. കുളിക്കാനായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഷവര്‍ബാഗും ടെന്റില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഒരു തയ്യല്‍ മെഷീനുമുണ്ട്. അതുപയോഗിച്ച് പൗച്ചുകള്‍ ഉണ്ടാക്കി എമിലി വില്‍ക്കുന്നു. എമിലിയുടെ ജീവിതശൈലി കണ്ട് പലരും അത്ഭുതപ്പെടുന്നു. അഞ്ച് ഏക്കര്‍ ഭൂമിയിലാണ് അവര്‍ കഴിയുന്നത്. വനത്തിന്റെ ഉടമകള്‍ക്ക് വാടകയായി പ്രതിമാസം 327 പൗണ്ട് ദമ്പതികള്‍ നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.