മസ്‍കറ്റ്: പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള ഫീസില്‍ അഞ്ച് ശതമാനം തുക തൊഴില്‍ സുരക്ഷാ സംവിധാനത്തിലേക്ക് നീക്കിവെയ്ക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് ഫീസ് വര്ദ്ധനവ് ഉണ്ടാകുമെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട് .
പ്രവാസികളുടെ തൊഴില്‍ വിസാ ഫീസില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ദ്ധനവായിരിക്കും ഉണ്ടാവുക. എന്നാല്‍ പ്രത്യേക പെര്‍മിറ്റുകള്‍ക്കും വീട്ടുജോലിക്കാര്‍, വീടുകളിലെ ഡ്രൈവര്‍മാര്‍, ഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
സ്വന്തമല്ലാത്ത കാരണങ്ങള്‍ കൊണ്ട് ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുന്ന സ്വദേശികള്‍ക്ക് താത്കാലിക സാമ്പത്തിക സഹായം എത്തിക്കാനാണ് പുതിയ തൊഴില്‍ സംരക്ഷണ സംവിധാനം ലക്ഷ്യമിടുന്നത്. തൊഴിലന്വേഷകരായ സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തിക്കൊടുക്കുക, തൊഴില്‍ നേടുന്നതിനാവശ്യമായ പരിശീലനങ്ങള്‍ നല്‍കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.