അതിര്‍ത്തി വീണ്ടും തുറന്ന് യു എസ്; തയ്യാറെടുത്തു നില്‍ക്കുന്നത് പതിനായിരക്കണക്കിന് യാത്രികര്‍

അതിര്‍ത്തി വീണ്ടും തുറന്ന് യു എസ്; തയ്യാറെടുത്തു നില്‍ക്കുന്നത് പതിനായിരക്കണക്കിന് യാത്രികര്‍


വാഷിംഗ്ടണ്‍: പൂര്‍ണമായും വാക്സിന്‍ നല്‍കിയ വിദേശ സഞ്ചാരികള്‍ക്കായി അതിര്‍ത്തി വീണ്ടും തുറന്ന് യു എസ്. ഇരുപത് മാസങ്ങള്‍ക്കു ശേഷമാണ് അമേരിക്ക രാജ്യത്തേക്ക് ആളുകളെ വീണ്ടും സ്വാഗതം ചെയ്യുന്നത്.പതിനായിരക്കണക്കിന് അന്താരാഷ്ട്ര യാത്രികരാണ് തയ്യാറായി നില്‍ക്കുന്നത്.

നവംബര്‍ 8-ന് വീണ്ടും തുറക്കുന്ന തീയതി പ്രഖ്യാപിച്ചതിന് ശേഷമുള്ള ദിവസങ്ങളില്‍ യു.എസിലുടനീളമുള്ള ഹോട്ടല്‍ ബുക്കിംഗുകള്‍, ഫ്ളൈറ്റ് തിരയലുകള്‍, വെക്കേഷന്‍ ഹോം റെന്റലുകള്‍ എന്നിവയുടെയെല്ലാം ട്രാഫിക്കില്‍ വന്‍ കുതിച്ചുചാട്ടം കണ്ടു. പുതിയ നിയമ പ്രകാരം, വിദേശ യാത്രക്കാര്‍ വിമാനം കയറുന്നതിന് മുമ്പ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവുകള്‍ ഹാജരാക്കണം. യാത്രയ്ക്ക് മൂന്ന് ദിവസത്തിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സമ്പര്‍ക്ക പട്ടിക വിവരങ്ങളും കൈമാറണം. ഇങ്ങനെയുള്ളവര്‍ക്ക് അമേരിക്കയില്‍ എത്തിയാല്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരില്ല.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് തടയാന്‍ 2020 ന്റെ തുടക്കത്തില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായാണ് യുഎസ് അതിര്‍ത്തികള്‍ ആദ്യം അടച്ചത്. പിന്നീട് നിയന്ത്രണങ്ങള്‍ മറ്റ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്കും ബാധകമാക്കി. യുകെ, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ 30 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള യുഎസ് ഇതര പൗരന്മാര്‍ യാത്രാനിരോധനം മൂലം വിഷമത്തിലായിരുന്നു.

യു. എസിലെ ഹോട്ടലുകള്‍ക്കായി തിരയുന്ന ഓസ്‌ട്രേലിയന്‍ യാത്രക്കാരില്‍ 43 % വര്‍ദ്ധനവും യു.കെ യാത്രക്കാരില്‍ നിന്നുള്ള ഹോട്ടല്‍ തിരയലുകളില്‍ 28% വര്‍ദ്ധനവും ഫ്രഞ്ച് യാത്രക്കാരില്‍ നിന്ന് 24% വര്‍ദ്ധനവും ആണുള്ളത്. അന്താരാഷ്ട്ര സഞ്ചാരികളില്‍ നിന്നുള്ള യു.എസ് അവധിക്കാല ഹോമുകള്‍ക്കായുള്ള തിരയലുകളില്‍ 160% ത്തിലധികം വര്‍ദ്ധനയുമുണ്ട്.കാനഡ, മെക്സിക്കോ അതിര്‍ത്തികളും വാക്സിന്‍ പൂര്‍ണമായും സ്വീകരിച്ചവര്‍ക്കായി തുറക്കും. അമേരിക്കയിലേക്ക് കടക്കാന്‍ മെക്സിക്കന്‍ അതിര്‍ത്തികളില്‍ തമ്പടിച്ച കുടിയേറ്റക്കാര്‍ക്കും പുതിയ നിയമം സഹായകരമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.