ദുബായ് : ചങ്ങാശേരി അതിരൂപത - പ്രവാസി അപ്പോസ്റ്റലേറ്റ് ഗൾഫ് കോർഡിനേഷൻ കമ്മറ്റി ജിസിസി , ഈ ഡബ്ലു എസ് - സംവരണ വിഷയത്തിൽ , ഇതിനു വേണ്ടി ശബ്ദമുയർത്തിയ ചങ്ങനാശ്ശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന് അഭിനന്ദനവും പിന്തുണയും അറിയിച്ചു കൊണ്ട് പ്രമേയം പാസ്സാക്കി.
ഈ ഡബ്ലു എസ് - സംവരണത്തെ എതിർക്കുന്നവിഭാഗങ്ങൾ, അവരുടെ സംവരണത്തിൽ കുറവ് ഉണ്ടാകില്ല എന്ന് അറിഞ്ഞിട്ടും അതിനെ എതിർക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് എന്ന് പ്രമേയം കുറ്റപ്പെടുത്തി .സംവരണ വിഭാഗങ്ങൾ ജനറൽ ക്വൊട്ടായിൽ മത്സരിച്ചു ജോലി നേടുവാൻ പ്രാപ്തരായിരിക്കുന്നു എന്നാണ് കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. സംവരണേതര വിഭാഗങ്ങളിലെ അഭ്യസ്‌ത്യവിദ്യരിൽ ഭൂരിപക്ഷത്തിനും ജന്മനാട്ടിൽ ജോലി ലഭ്യമല്ലാതാകുന്നത് കൊണ്ടാണ് വിദേശ നാടുകളിലെ പ്രവാസ ജീവിതം തെരെഞ്ഞെടുക്കേണ്ടി വന്നത് എന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
പ്രവാസി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അദ്ധ്യക്ഷത വഹിച്ച വിർച്വൽ മീറ്റിംഗിൽ രാജേഷ് കൂത്രപ്പള്ളിൽ പ്രമേയം അവതരിപ്പിച്ചു . ഗൾഫ് കോർഡിനേറ്റർ ജോ കാവാലം ,ഷെവ.സിബി വാണിയപ്പുരയ്ക്കൽ , തങ്കച്ചൻ പൊന്മാങ്കൽ എന്നിവർ സംസാരിച്ചു. ജിറ്റോ ജെയിംസ് സ്വാഗതവും ജെയിൻ വർഗീസ് നന്ദിയും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.