ഫേസ് മാസ്കുകൾ പീഡനോപകരണമായിരുന്ന കാലം !

ഫേസ് മാസ്കുകൾ പീഡനോപകരണമായിരുന്ന കാലം !

ആഫ്രിക്കയിലെ കറുത്തവർഗ്ഗക്കാരായ അടിമകളെ ക്രൂരമായി പീഡിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരു പീഡനോപകരണമാണ് ഇരുമ്പ് മുഖാവരണങ്ങൾ . യജമാനനെതിരെ സംസാരിക്കാൻ ധൈര്യപ്പെടുന്ന അടിമകൾ ഇരുമ്പ് മുഖംമൂടി ധരിക്കേണ്ടതായി വന്നു. കൂടാതെ കരിമ്പിന്റെ വിളവെടുപ്പ് സമയത്ത്, അവർ ദാഹിക്കുമ്പോഴും വിശക്കുമ്പോഴും കരിമ്പ് കഴിക്കാതിരിക്കാൻ ഇരുമ്പ് മുഖംമൂടികൾ ഉപയോഗിച്ചിരുന്നു.


മറ്റൊരു പീഡനോപകാരണമായ ഇരുമ്പ് കോളറുകളും അടിമകളുടെ മേൽ വ്യാപകമായി ഉപയോഗിച്ചിരുന്നു . അടിമകൾ എന്തെങ്കിലും 'തെറ്റ്' ചെയ്താൽ അവരുടെ തെറ്റ് ഓർമ്മിപ്പിക്കാൻ മാസങ്ങളോളം കഴുത്തിലെ കോളറുകളും അവരുടെമേൽ വച്ചു. കോളറുകൾ കട്ടിയുള്ളതും ഭാരമുള്ളതും പലപ്പോഴും നീണ്ടുനിൽക്കുന്ന സ്പൈക്കുകളുള്ളതുമാകയാൽ വയലിൽ പണിയെടുക്കുന്നത് അത്യധികം ദുഷ്കരമാകുകയും രാത്രിയിൽ ഉറങ്ങാൻ സാധിക്കാതെ വരുകയും ചെയ്യും.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ആഫ്രിക്കയിൽ നില നിന്നിരുന്ന അടിമ വ്യാപാരത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ അടിമകൾ എത്തിചേരാനിടയായി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.