മാധ്യമ പ്രവർത്തകർ മനുഷ്യാവകാശപ്രവർത്തകരുമാവണം: ജെയ്ക്ക് സി തോമസ്

മാധ്യമ പ്രവർത്തകർ മനുഷ്യാവകാശപ്രവർത്തകരുമാവണം: ജെയ്ക്ക് സി തോമസ്

കോട്ടയം : എംജി യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിച്ച " മനുഷ്യാവകാശ പോരാട്ടങ്ങൾ മാധ്യമങ്ങളിലൂടെ " എന്ന സെമിനാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം യുവധാര എഡിറ്റർ ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. എം.ജി യൂണിവേഴ്സിറ്റി ചെയർമാൻ വസന്ത് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

മാധ്യമപ്രവർത്തകരായ കെവിൻ കാർട്ടർ, നിക്കൂട്ട് എന്നിവരുടെ മാധ്യമ അനുഭവങ്ങളെ വരച്ചു കാട്ടിയ ജെയ്ക്ക് സി തോമസ് മാധ്യമപ്രവർത്തകർ മനുഷ്യാവകാശ പ്രവർത്തകരാണെന്ന് ഉദ്ബോധിപ്പിച്ചു.

എം.ജി യൂണിവേഴ്സിറ്റി ഡി എസ് എസ് ഡോ ബിജു എം കെ മുഖ്യപ്രഭാഷണം നടത്തി. ഡോ. ലിജിമോൾ പി ജേക്കബ് പ്രിൻസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ഉഷാകുമാരി എം സി ലൈബ്രറി സയൻസ് എന്നിവർ ആശംസ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറിയായ വിപിൻ പി എസ് സ്വാഗതവും സെനറ്റ് മെമ്പർ മുഹമ്മദ് അബ്ബാസ് നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.