വീഡിയോകളുടെ 'ഡിസ്‌ലൈക്ക് 'എണ്ണം കാണിക്കില്ല ഇനി യൂട്യൂബ്; ദുരുപയോഗത്തിനെതിരായ കരുതല്‍

വീഡിയോകളുടെ 'ഡിസ്‌ലൈക്ക് 'എണ്ണം കാണിക്കില്ല ഇനി യൂട്യൂബ്; ദുരുപയോഗത്തിനെതിരായ കരുതല്‍

ന്യൂയോര്‍ക്ക്: വീഡിയോകളുടെ ഡിസ്‌ലൈക്ക് എണ്ണം പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കി യൂട്യൂബ്. അതേസമയം, വീഡിയോയ്ക്ക് താഴെയുള്ള ഡിസ്‌ലൈക്ക് ബട്ടണ്‍ കമ്പനി ഇന്നത്തെ നിലയില്‍ തന്നെ തുടരും. കാഴ്ചക്കാര്‍ക്ക് ഡിസ്ലൈക്ക് എണ്ണം കാണാന്‍ ഇനി സാധ്യമാകില്ല. വീഡിയോ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കു മാത്രമേ എണ്ണം അറിയാനാകൂ.

ഡിസ്‌ലൈക്ക് സൗകര്യം ദുരുപയോഗം ചെയ്യുന്നത് വ്യാപകമായതോടെയാണ് ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ പുതിയ തീരുമാനം.ആശയപരമായും മറ്റു കാരണങ്ങളാലും ഇഷ്ടമില്ലാത്തവരുടെ വീഡിയോകളില്‍ സംഘം ചേര്‍ന്ന് ആളുകള്‍ വ്യാപകമായി ഡിസ്‌ലൈക്ക് ബട്ടണ്‍ അമര്‍ത്തുന്നത് അടുത്തിടെ വര്‍ദ്ധിച്ചതായാണ് കണക്കുകള്‍.

വ്യക്തിപരമായ പ്രതികാരം തീര്‍ക്കുന്നതിന് യൂട്യൂബ് ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികള്‍ കമ്പനിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് ടെ്ക് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര മാധ്യമമായ 'ടെക് ക്രഞ്ചി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.