യു പി : ലവ് ജിഹാദിനെതിരെ ഫലപ്രദമായ നിയമം കൊണ്ടുവരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ലൗ ജിഹാദിനെ തടയിടാനുള്ള എല്ലാ മാർഗവും സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും ഇതിനായി നിയമനിർമ്മാണം നടത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നിർബന്ധിത മതപരിവർത്തനത്തിലുൾപ്പെടുന്ന ആളുകളെ അവരുടെ 'രാം നാം സത്യ'യാത്രയ്ക്ക് അയക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഹൈന്ദവ ആചാരപ്രകാരം മൃതദേഹവും വഹിച്ചുള്ള യാത്രയിൽ ഉച്ചരിക്കുന്ന വാക്കുകളാണ് 'രാം നാം സത്യ'. ജാൻപുർറിലെ മൽഹാനിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആണ് വിവാദപരമായ വിഷയം യോഗി ഉന്നയിച്ചത്.
എന്നാൽ മാഫിയകളെയും ക്രിമിനലുകളെയും ഉദ്ദേശിച്ചാണ് പ്രസ്താവന നടത്തിയതെന്നും അല്ലാതെ മിശ്രവിവാഹം അല്ലെങ്കിൽ ലൗ ജിഹാദിലുൾപ്പെട്ട ആളുകളെ അല്ലന്നും ആണ് യോഗിയുടെ വിശദീകരണം. ചില തീവ്ര വലതുപക്ഷസംഘടനകൾ ഉയർത്തിക്കൊണ്ടു വന്ന ഒരു ഗൂഢാലോചന സിദ്ധാന്തമാണ് ലൗ ജിഹാദ്. ഇതിൽ മുസ്ലീം യുവാക്കൾ പ്രണയം അഭിനയിച്ച് അന്യമതസ്ഥരായ പെൺകുട്ടികളെ സ്വന്തം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്നാണിവർ അവകാശപ്പെടുന്നത് യോഗി പറഞ്ഞു.
വിവാഹം കഴിക്കുന്നതിനായി മതപരിവർത്തനം നടത്തേണ്ട ആവശ്യം ഇല്ലന്ന് അലഹബാദ് ഹൈക്കോടതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് ലൗ ജിഹാദിനെതിരെ ശക്തമായി പ്രതികരിച്ചത്. ഈ സർക്കാർ ലൗ ജിഹാദ് തടയുന്നതിനായി നടപടികൾ സ്വീകരിക്കും. ഇതിനായി നിയമനിർമ്മാണം നടത്തും യോഗി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.