കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി; പാറക്കല്ലില്‍ ഇടിച്ചത് അപകടകാരണമെന്ന് സൂചന

കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി; പാറക്കല്ലില്‍ ഇടിച്ചത് അപകടകാരണമെന്ന് സൂചന

ചെന്നൈ: കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി. തമിഴ്‌നാട്ടിലെ മുട്ടാന്‍ പെട്ടി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം.

വ്യാഴാഴ്ച വൈകിട്ട് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ 7.30ഓടെ ബംഗളൂരുവില്‍ എത്തേണ്ട ട്രെയിന്‍ ധര്‍മ്മപുരി ജില്ലയില്‍ വെച്ചായിരുന്നു പാളം തെറ്റിയത്.

രണ്ട് എസി കോച്ചുകളും ഒരു സ്ലീപ്പര്‍ കോച്ചും ഉള്‍പ്പടെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. ട്രാക്കിലേക്ക് ഇടിഞ്ഞ് വീണ പാറകളില്‍ തട്ടിയാണ് അപകടം. വേഗത കുറവ് ആയിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.

ആര്‍ക്കും പരിക്കില്ലാത്തതിനാല്‍ തന്നെ ബംഗളൂരുവിലേക്ക് പോകേണ്ട യാത്രക്കാര്‍ മറ്റു വാഹനങ്ങളില്‍ യാത്ര തുടര്‍ന്നുവെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ബെംഗളൂരു ഡിആര്‍എമ്മും സേലം ഡിആര്‍എമ്മും സ്ഥലത്തെത്തി പരിശോധന നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.