ഇനിയൊരു ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ആയാലോ ?

ഇനിയൊരു ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ആയാലോ ?

പ്രഭാതഭക്ഷണത്തിന് ദോശയും ഇഡലിയും കഴിച്ചു മടുത്തോ ? എങ്കില്‍ ദോശ മാവ് കൊണ്ട് വ്യത്യസ്തമായൊരു പലഹാരം പരീക്ഷിച്ചാലോ. ദോശ ടോസ്റ്റാണ് സംഭവം. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഹെല്‍ത്തിയായൊരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണിത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...?

വേണ്ട ചേരുവകള്‍

ദോശ / ഇഡലി മാവ് 1 കപ്പ്
ഉള്ളി അരിഞ്ഞത് 1/4 കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് 2 എണ്ണം
ഇഞ്ചി അരിഞ്ഞത് 1 ടീസ്പൂണ്‍
കടുക് 1/2 ടീസ്പൂണ്‍
ജീരകം 1/2 ടീസ്പൂണ്‍
ചതച്ച മുളക് 1/2 ടീസ്പൂണ്‍
മല്ലിയില 1 ടേബിള്‍സ്പൂണ്‍
ബ്രെഡ് 4 പീസ്
എണ്ണ 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ വച്ച് അതിലേക്കു എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. കടുക് പൊട്ടി വരുമ്പോള്‍ ജീരകം ഇട്ടൊന്നു ചൂടാക്കുക. അതിലേക്ക് ഇഞ്ചിയും പച്ചമുളകും ഉള്ളിയും ഇട്ടു ഒന്ന് വഴറ്റി എടുത്ത് ദോശ മാവിലേക്കു ചേര്‍ത്ത് കൊടുക്കുക. ഉപ്പും മല്ലിയിലയും ചേര്‍ത്ത് നന്നായി ഇളക്കുക. ദോശ മാവ് ഒരു പാട് ലൂസ് ആക്കരുത്. ഒരു പാന്‍ ചൂടാക്കി 1/2 ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചുടാകുമ്പോള്‍ റെഡി ആക്കി വച്ചിരിക്കുന്ന ദോശ മാവില്‍ ബ്രെഡ് മുക്കി ടോസ്റ്റ് ചെയ്‌തെടുക്കുക.രണ്ടു സൈഡും നന്നായി ടോസ്റ്റ് ചെയ്‌തെടുത്തു കഴിക്കാം. ഇത് ചായക്കൊപ്പമോ,ബ്രേക്ക് ഫാസ്റ്റായോ കഴിക്കാം.കൂടാതെ സ്‌കൂളിലേക്കുള്ള ടിഫിന്‍ ബോക്‌സിലും കൊടുത്തയക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.