ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ മിഠായി വില്‍പന; കണ്ണു നിറച്ച് പത്തു വയസുകാരി

ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ മിഠായി വില്‍പന; കണ്ണു നിറച്ച് പത്തു വയസുകാരി

റോഡരികില്‍ മിഠായി വില്‍ക്കുന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കാലിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി മിഠായിയുണ്ടാക്കി വില്‍ക്കുകയാണ് പത്തു വയസുകാരി ലൈല. സിആര്‍പിഎസ് എന്ന രോഗബാധിതയാണ് ലൈല. ലൈലയ്ക്ക് കിട്ടിയ സര്‍പ്രൈസ് സമ്മാനവും അവളുടെ കണ്ണുനീരും കണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കണ്ണും നിറയുകയാണ്.

ഇന്‍സ്റ്റഗ്രാം ഉപയോക്താവായ ചാര്‍ലി റോക്കറ്റാണ് ലൈലയെ സൈബര്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. റോഡരികില്‍ മിഠായികള്‍ വില്‍ക്കുന്ന ലൈലയോട് എന്താണ് നിന്റെ സ്വപ്നമെന്ന് ചാര്‍ളി ചോദിച്ചു. തനിക്ക് പാചകം ചെയ്യാന്‍ ഇഷ്ടമാണെന്നും ഇന്ന് മിഠായികളുണ്ടാക്കിയെന്നും ലൈല പറയുന്നു. തന്റെ കാലിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മിഠായി ഉണ്ടാക്കി വില്‍ക്കുന്നതെന്നും ലൈല ചാര്‍ളിയോട് പറഞ്ഞു.

ഇതുകേട്ട ചാര്‍ളി തങ്ങള്‍ക്കുവേണ്ടി ബേക്ക് ചെയ്യാന്‍ സമ്മതമാണോയെന്ന് ലൈലയോട് ചോദിച്ചു. സമ്മതം അറിയിച്ച ലൈല അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പന്നിയുടെ ആകൃതിയിലുളള മിഠായികള്‍ ഉണ്ടാക്കി അവര്‍ക്ക് നല്‍കുകയായിരുന്നു.
ചാര്‍ളിയും അവള്‍ക്കായി ഒരു സര്‍പ്രൈസ് സമ്മാനം ഒരുക്കിയിരുന്നു. 24 മണിക്കൂര്‍ നേരത്തേക്ക് അവളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബേക്കറിയായിരുന്നു ചാര്‍ളിയുടെ സമ്മാനം. ബേക്കറിയില്‍ നിന്ന് ലഭിക്കുന്ന പണം ലൈലയുടെ കാലിന്റെ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.