മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാളസ്: കൊപ്പേല്‍ സിറ്റിയിലുള്ള റോളിംഗ് ഓക്‌സ് മെമ്മോറിയില്‍ സെമിത്തേരിയില്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയ്ക്കും ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ ചര്‍ച്ചിനും വേണ്ടി പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സ് ചാപ്പലിന്റെ ആശീര്‍വാദം ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു. സെന്റ് അല്‍ഫോന്‍സാ വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍, ക്രൈസ്റ്റ് ദി കിംഗ് ക്നായനായ ചര്‍ച്ച് വികാരി ഫാ. റെനി കട്ടേല്‍ എന്നിവരും ശുശ്രൂഷകളില്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ മാര്‍ ജോയ് ആലപ്പാട്ട്, ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍, ഫാ. റെനി കട്ടേല്‍ എന്നിവര്‍ പ്രാര്‍ഥനാശംസകള്‍ നേര്‍ന്നു. സെമിത്തേരി വാങ്ങിക്കാന്‍ നേതൃത്വം നല്‍കിയ മുന്‍ ട്രസ്റ്റി തോമസ് കാഞ്ഞാണി (സെന്റ് അല്‍ഫോന്‍സ), ക്രിസ്റ്റി ദി കിംഗ് ക്‌നാനായ ചര്‍ച്ചിനെ പ്രതിനിധീകരിച്ചു തിയോഫിന്‍ ചാമക്കാല എന്നിവര്‍ സംസാരിച്ചു.
സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സ് ചാപ്പലിന്റെ ആശീര്‍വാദം ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിക്കുന്നു. സെന്റ് അല്‍ഫോന്‍സാ വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍, ക്രൈസ്റ്റ് ദി കിംഗ് ക്നായനായ ചര്‍ച്ച് വികാരി ഫാ. റെനി കട്ടേല്‍ എന്നിവര്‍ സമീപം.
സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ ഇടവക 2014-ലാണ് സ്വന്തമായി സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സ് സെമിത്തേരി കൊപ്പേല്‍ സിറ്റിയില്‍ വാങ്ങിച്ചത്. ഇതിന്റെ അടിസ്ഥാനശിലാ വെഞ്ചരിപ്പ്, സെന്റ് അല്‍ഫോന്‍സാ ദേവാലയ പുനഃപ്രതിഷ്ഠ കൂദാശയോടൊപ്പം 2014 സെപ്തംബര്‍ 28-നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.