ഒരു നാടൻ ഗാർഹികപീഡനം - ഭാഗം-1 (നർമഭാവന 2)

ഒരു നാടൻ ഗാർഹികപീഡനം - ഭാഗം-1 (നർമഭാവന 2)

കൊച്ചുകേരളത്തിൽ, പ്രളയം.!
ബഹുഭൂരിപക്ഷം ആളുകളും, പ്രളയത്തിന്റെ
രുചിമധുരം, അനുഭവിച്ചു..!
പുഴകളെല്ലാം.. കര കവിഞ്ഞൊഴുകുന്നു..!
പാറമടകൾ...ജലതടാകങ്ങളായി..!
പട്ടണങ്ങൾ കായലുകളേപ്പോലെ...!
മലകൾ ഇടിഞ്ഞു.! ഗ്രാമങ്ങൾ ഒറ്റപ്പെട്ടു..!
മുല്ലപ്പെരിയാർ നിറയുന്നു...!!
കാലാവസ്ഥാ പ്രവചനം തുടരുന്നു...!!
പൊന്നില്ലാത്ത പൊന്മലയിൽ ഉരുൾ പൊട്ടി!
മല്ലപ്പള്ളി കവലയിലും സർവ്വത്ര പ്രളയം.
ചെങ്ങരൂർ ചിറയിലെ ചായക്കടയുടമ...,
പ്രാണരക്ഷാർത്തം മുക്കൂറിലേക്ക് പാഞ്ഞു.!
കോട്ടയം നാഗമ്പടം കവലയിലും പ്രളയം!!
വേമ്പനാട്ടുകായലിന്റെ തീരത്തും പ്രളയം!!

മലവെള്ളത്തിൽ, ഒലിച്ചുവന്നെന്ന നാട്ട്യേന,
കോട്ടയം ജില്ലാ ഭരണകൂടാസ്ഥാനത്ത്....,
കുരങ്ങന്മാർ ഇഴഞ്ഞും നുഴഞ്ഞും കയറി.!!
കഞ്ഞിക്കുഴി കവലയിൽ..., ജംഗമവും...,
ജംഗമം അല്ലാത്തതുമായ ഇടങ്ങളിൽ,
വാനരപ്പട `മൃഗസാഹസപ്രകടനശാലകൾ'
തുറന്നു! ആനവണ്ടിപ്പുറത്തുള്ള അവരുടെ
ജാഥക്ക് ജനങ്ങൾ കരഘോഴം ഉതിർത്തു.!
കാഴ്ചക്കാർ, പൊതിച്ചോറുമായി എത്തി.
അപായസാദ്ധ്യത ദൈനംദിനം ഏറിവന്നു!
സുരക്ഷാർത്ഥം കഞ്ഞിക്കുഴിയിൽ.....,
വണ്ടികൾ നിർത്താതെയായി.!
ചുങ്കപ്പിരിവ് കൂപ്പുകുത്തി.!
പോലീസ്സിന് തലവേദനയേറി..!!
ജില്ലാഭരണാസ്ഥാനത്ത്, നേരിയതോതിൽ
സംഭ്രാന്തി ഉടലെടുത്തു.....!!
വാനരപ്പടയെ.., മൊത്തമായും, ചില്ലറ-
യായും കാട്ടിലേക്ക് പാലായനം ചെയ്യിക്കുവാൻ
ജില്ലാഭരണകൂടം പരിശ്രമിച്ചു..!
`ഗോവിന്ദോ ഗോവിന്ദോ',വാനരപ്പട കൂവുന്നു.

( ശേഷം അടുത്തലക്കത്തിൽ )


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.