ഹൂസ്റ്റണ്‍:ആസ്ട്രോ വേള്‍ഡ് സംഗീത മേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന 9 വയസുകാരന്‍ മരിച്ചു. ഹൂസ്റ്റണില്‍ നവംബര്‍ 5 നുണ്ടായ അപകടത്തില്‍ പരിക്കേറ്റ എസ്ര ബ്ലൗണ്ട് ആണ് മരിച്ചത്.
കുടുംബമാണ് മരണവിവരം സ്ഥിരീകരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.ഇന്ത്യന്‍ വംശജയായ കോളജ് വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചിരുന്നു.സംഭവത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്കെതിരെ നൂറുകക്കിന് കേസുകളാണ് പരിക്കേറ്റവര്‍ ഫയല്‍ ചെയ്തിട്ടുള്ളത്.
ഗ്രാമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട അമേരിക്കന്‍ പോപ് ഗായകന്‍ ട്രാവിസ് സ്‌കോട്ടിന്റെ പ്രകടന സമയത്ത് ആരാധര്‍ സ്റ്റേജിലേക്ക് ഇടുച്ചുകയറാന്‍ ശ്രമിച്ചതാണ് ദുരന്തകാരണം. തീപിടുത്തമുണ്ടായെന്ന അഭ്യൂഹം പരന്നതോടെ ജനങ്ങള്‍ ചിതറിയോടി.
തിരക്കിനിടയില്‍ നിലത്തുവീണുപോയ എസ്രയെപ്പോലെ നൂറു കണക്കിനു പേരെ ചവിട്ടിമെതിച്ചാണ് ജനക്കൂട്ടം മുന്നോട്ടു കുതിച്ചത്. എട്ടുപേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.പലര്‍ക്കും ഹൃദയസ്തംഭനം ഉണ്ടായി. അര ലക്ഷത്തോളം പേരാണ് ടെക്സസിലെ ഹ്യൂസ്റ്റണില്‍ എന്‍ആര്‍ജി പാര്‍ക്കിലെ സംഗീത മേളയ്‌ക്കെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.