പേമാരിയും പ്രളയവും രൂക്ഷം; വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവര്‍ണര്‍

പേമാരിയും പ്രളയവും രൂക്ഷം; വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവര്‍ണര്‍

വാഷിംഗ്ടണ്‍: ദിവസങ്ങളായി തുടരുന്ന ശക്തമായ കാറ്റും മഴയും പ്രളയവും മൂലം ജനജീവിതം ദുഷ്‌കരമായ വാഷിംഗ്ടണില്‍ ഗവര്‍ണര്‍ ജെയ് ഇന്‍സ്ലീ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം അതി രൂക്ഷമായ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ റോഡുകള്‍ അടച്ചു; വൈദ്യുതി തടസ്സപ്പെട്ട നിലയിലാണ്. നൂറുകണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു.

കനേഡിയന്‍ അതിര്‍ത്തിയിലെ വാട്ട്കോം കൗണ്ടിയുടെ വടക്കന്‍ മേഖലയിലും വടക്കു കിഴക്കന്‍ മേഖലയിലും വെള്ളപ്പൊക്കം കാരണം 500-ലധികം പേര്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.വാഹനങ്ങളും ബോട്ടുകളും ഉപയോഗിച്ച് ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. പെട്ടെന്നു സ്ഥാപിച്ച ഷെല്‍ട്ടറുകളില്‍ നൂറുകണക്കിന് പേരാണുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.മെക്‌സിക്കോ മുതല്‍ കാനഡ വരെ പടിഞ്ഞാറന്‍ തീരത്ത് നീണ്ടുകിടക്കുന്ന ഹൈവേയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.ഇതുമൂലം വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇടപെട്ട് ബെല്ലിംഗ്ഹാമില്‍ ഹൈവേ അടച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.