കുട്ടികള്‍ക്ക് എപ്പോഴും ഭക്ഷണം കഴിക്കാന്‍ മടിയാണെന്നാണ് മാതാപിതാക്കളുടെ പരാതി. പിന്നെ കുട്ടികള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങള്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡുകള്‍ തുടങ്ങിയവയാണ്. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന് രക്ഷിതാക്കള്‍ക്ക് ആശങ്കയാണ്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...
ഒന്ന്...
കുഞ്ഞിന് ഭക്ഷണം നല്‍കുമ്പോള്‍ സമ്മര്‍ദ്ദം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കുക. വെള്ളത്തിന് പുറമേ ലഘു ഭക്ഷണ സമയത്ത് കുഞ്ഞിന് ചെറിയ ഭക്ഷണങ്ങള്‍ നല്‍കാവുന്നതാണ്.
രണ്ട്...
വ്യത്യസ്ത രീതികളില്‍ ഒരേ ഭക്ഷണം വിളമ്പാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ കുട്ടിക്ക് അവരുടേതായ രസകരമായ ഭക്ഷണം ഉണ്ടാക്കി നല്‍കാവുന്നതാണ്. ഫുഡ് ആര്‍ട് പരീക്ഷിക്കാവുന്നതാണ്. കണ്ണും മൂക്കും വെച്ച ദോശയും ബ്രഡ് റോസ്റ്റുമൊക്കെ കഴിക്കാന്‍ കുട്ടികള്‍ക്ക് നല്ല ഇഷ്ടമാണ്.
മൂന്ന്...
കുട്ടികളുടെ താല്‍പര്യം അനുസരിച്ച് ഭക്ഷണം തയ്യാറാക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി ഷോപ്പിംഗിന് കുഞ്ഞിനെ കൂടെ കൊണ്ടു പോകുക. പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
നാല്...
കുട്ടിയുടെ ദൈനംദിന ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കുക. ഇതിനായി നിങ്ങളുടെ കുട്ടിയുടെ ഉയരവും ഭാരവും ഒരു വളര്‍ച്ചാ ചാര്‍ട്ടില്‍ രേഖപ്പെടുത്താവുന്നതാണ്.
അഞ്ച്...
കുട്ടികളോടൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ സമയത്തും നിങ്ങളുടെ കുട്ടി ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമെങ്കിലും ഉള്‍പ്പെടുത്തിക്കൊണ്ട് സമീകൃത ഭക്ഷണം നല്‍കുക.
ആറ്...
കുട്ടികളെ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ അനുവദിക്കരുത്. പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്ന കുട്ടികള്‍ക്ക് ക്ഷീണം, ഉറക്കം തുടങ്ങിയവ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്.
ഏഴ്...
മുട്ട കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ക്ക് ദോശ പരത്തുമ്പോള്‍ അതിന്റെ മുകളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നല്‍കുകയോ ചെയ്യാം. പുഴുങ്ങിയ മുട്ട മുഴുവനായി കുട്ടിക്ക് നല്‍കുന്നതിന് പകരം അത് ചെറിയ കഷ്ണങ്ങളായി മുറിച്ച് നല്‍കാം.
എട്ട്...
ടിവിയോ കമ്പ്യൂട്ടറോ കാണിച്ച് ഭക്ഷണം നല്‍കരുത്. കുട്ടികള്‍ അതും നോക്കിയിരിക്കുകയല്ലാതെ ഭക്ഷണം കഴിക്കില്ല. അവര്‍ കഴിക്കുമ്പോള്‍ അവരുടെ കൂടെ തന്നെ നില്‍ക്കാന്‍ ശ്രദ്ധിക്കുക.
ഒന്‍പത്...
ഭക്ഷണത്തിന് മുമ്പ് ഒരു കാരണവശാലും പാലോ വെള്ളമോ കുട്ടിക്ക് നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. പാലും വെള്ളവുമൊക്കെ കുടിക്കുന്നതോടെ കുട്ടിയുടെ വയര്‍ നിറയും. പിന്നീട് കൊടുക്കുന്ന ഭക്ഷണം കുട്ടി കഴിക്കാന്‍ മടി കാണിക്കും.
പത്ത്...
കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം സ്‌കൂളില്‍ ലഞ്ചിന് കൊടുത്തു വിടുക. ഇഡ്ഡലി കഴിക്കാന്‍ ഇഷ്ടമുള്ള കുഞ്ഞുങ്ങള്‍ അത് കഴിക്കട്ടെ. ഉച്ചക്ക് ചോറ് കഴിച്ചേ പറ്റൂ എന്ന് നിര്‍ബന്ധിക്കരുത്. ഇനി റൈസ് ഐറ്റംസ് കഴിക്കാന്‍ താല്‍പര്യമുള്ള കുഞ്ഞുങ്ങളാണെങ്കില്‍ പുലാവ്, ഫ്രൈഡ് റൈസ്, ടൊമാറ്റോ റൈസ് തുടങ്ങിയവയൊക്കെ രുചികരമായ രീതിയില്‍ ഉണ്ടാക്കി നല്‍കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.