വൈകുന്നേരം കഴിക്കാന്‍ സ്‌പെഷ്യല്‍ റവ പനിയാരം !

വൈകുന്നേരം കഴിക്കാന്‍ സ്‌പെഷ്യല്‍ റവ പനിയാരം !

ചായയ്‌ക്കൊപ്പം കഴിക്കാന്‍ സ്‌പെഷ്യല്‍ റവ പനിയാരം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും.
വേണ്ട ചേരുവകള്‍...
1. റവ അര കപ്പ്
അരിപ്പൊടി അര കപ്പ്
തൈര് അര കപ്പ്
വെള്ളം ഒരു കപ്പ്
2. സവാള 1 എണ്ണം (ചെറുതായി അരിഞ്ഞത് )
മല്ലിയില അരിഞ്ഞത് രണ്ട് ടേബിള്‍ സ്പൂണ്‍
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് രണ്ട് ടേബിള്‍ സ്പൂണ്‍
പച്ച മുളക് രണ്ട് എണ്ണം (ചെറുതായി അരിയുക )
കായപ്പൊടി കാല്‍ ടീ സ്പൂണ്‍
കുരുമുളക് ചതച്ചത് ഒരു ടീ സ്പൂണ്‍
ബേക്കിങ് സോഡാ കാല്‍ ടീ സ്പൂണ്‍
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
* റവ, അരിപ്പൊടി, തൈര്, വെള്ളം എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് രണ്ടാമത്തെ ചേരുവകള്‍ കൂടി ചേര്‍ത്ത് അര മണിക്കൂര്‍ അടച്ചു വയ്ക്കുക.
* ഉണ്ണിയപ്പക്കാരയില്‍ അല്‍പം എണ്ണ ഒഴിച്ച് ഓരോ സ്പൂണ്‍ മാവൊഴിക്കുക. ചെറിയ തീയില്‍ തിരിച്ചും മറിച്ചുമിട്ടു വറുത്തെടുക്കുക. ചൂടോടെ ചട്ണിയോടൊപ്പം കഴിക്കാം!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.