ബിഹാറിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ബിഹാറിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ബിഹാർ :ബിഹാറിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും . പ്രതിപക്ഷത്തെ കടന്നാക്രമിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ റാലികളെ അഭിസംബോധന ചെയ്തത്. ബിഹാർ ജനതയുടെ വികസനത്തേക്കാൾ സ്വന്തം നേട്ടമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. യുപിയിൽ നിന്ന് രാഹുൽ ഗാന്ധിയെ നീക്കിയത് പോലെ ജനം തേജസ്വി യാദവിനെയും നീക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി എത്ര ശ്രമിച്ചിട്ടും കാര്യമില്ലെന്നും ബിഹാറിലെ ഒരാൾ പോലും നിതീഷ് കുമാറിന് വോട്ട് ചെയ്യില്ലെന്നും എൽ .ജെ.പി നേതാവ് ചിരാഗ് പസ്വാൻ പ്രതികരിച്ചു. ഒന്നിനോടും ഏറെക്കാലം ബിഹാറിൻ ചേർന്ന് നിൽക്കാനാകില്ലെന്നും പൊള്ളയായ വാഗ്ദാനവും കള്ളത്തരവും ജനം തിരിച്ചറിയുന്നുണ്ട് എന്നും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് പറഞ്ഞു.

നവംബർ മൂന്നിന് 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. തേജസ്വി യാദവ്, സഹോദരൻ തേജ് പ്രതാപ്, ബി.ജെ.പി വക്താവ് നിഖിൽ ആനന്ദ്, എൽ ജെപി നേതാവ് രാജു തിവാരി അടക്കമുള്ളവർ രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ നേരിടും. ആർ ജെ ഡി 56ഉം ബിജെപി 46ഉം ജെ ഡി യു 43ഉം കോൺഗ്രസ് 28ഉം ഇടത് പാർട്ടികൾ 14ഉം VIP 5 ഉം സീറ്റുകളിലായാണ് മത്സരിക്കുന്നത്. 11 സംസ്ഥാങ്ങളിലെ 54 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണവും ഇന്ന് അവസാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.