ഇന്‍ഡോറിനെ തേടി വീണ്ടും അംഗീകാരം: രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരം

ഇന്‍ഡോറിനെ തേടി വീണ്ടും അംഗീകാരം: രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരം എന്ന അംഗീകാരം വീണ്ടും ഇന്‍ഡോറിന്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഇന്‍ഡോര്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് സര്‍വേക്ഷണ്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. മധ്യപ്രദേശിലെ ഏറ്റവും വലുതും ജനസാന്ദ്രതയുള്ളതുമായ നഗരമാണ് ഇന്‍ഡോര്‍. സംസ്ഥാനങ്ങളുടെ ശുചിത്വപ്പട്ടികയില്‍ ഛത്തീസ്ഗഢിനാണ് ഒന്നാം സ്ഥാനം. കേന്ദ്ര നഗര വികസന മന്ത്രാലയം നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

28 ദിവസത്തിനുള്ളില്‍ 4,320 നഗരങ്ങളിലാണ് സര്‍വേ നടത്തിയത്. 4.2 കോടിയിലേറെ പേര്‍ സര്‍വേയില്‍ പങ്കെടുത്തതായി മന്ത്രാലയം വ്യക്തമാക്കി. വൃത്തിയേറിയ നഗരങ്ങളില്‍ രണ്ടാം സ്ഥാനം സൂറത്തും (ഗുജറാത്ത്) മൂന്നാം സ്ഥാനം വിജയവാഡയും (ആന്ധ്രാപ്രദേശ്) കരസ്ഥമാക്കി. ഏറ്റവും ശുചിത്വമേറിയ ഗംഗാനഗരം വാരാണസിയാണ്. ബിഹാറിലെ മൂംഗെര്‍, പട്ന എന്നിവയ്ക്കാണ് ഈ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍. കഴിഞ്ഞ കൊല്ലം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന നവി മുംബൈയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി വിജയവാഡ നേട്ടം കരസ്ഥമാക്കി.


നൂറിലധികം നഗരസഭകളുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തേയും മൂന്നാമത്തേയും സംസ്ഥാനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. 100ല്‍ താഴെ നഗര സഭകളുള്ള സംസഥാനങ്ങളില്‍ ജാര്‍ഖണ്ഡ്, ഹരിയാണ, ഗോവ എന്നിവ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

ഒരു ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള ഏറ്റവും വൃത്തിയേറിയ നഗരങ്ങളില്‍ ഇന്‍ഡോര്‍, സൂറത്ത്, വിജയവാഡ, നവി മുംബൈ, ന്യൂഡല്‍ഹി, അംബികാപുര്‍, തിരുപ്പതി, പുണെ, നോയിഡ, ഉജ്ജയിന്‍ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയത്. ഇതേ വിഭാഗത്തില്‍ ആദ്യ 25 നഗരങ്ങളില്‍ ഏറ്റവും ഒടുവിലാണ് ലഖ്നൗവിന്റെ സ്ഥാനം.

ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ മഹാരാഷ്ട്രയിലെ വിട്ട ആദ്യസ്ഥാനത്തെത്തി. ലോണാവാല, സാസ് വഡ് എന്നിവ അടുത്ത രണ്ട് സ്ഥാനങ്ങള്‍ നേടി. 1-3 ലക്ഷം ജനസംഖ്യയുള്ള ചെറിയ നഗരങ്ങളില്‍ ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ആദ്യസ്ഥാനത്തെത്തി. ഹോഷന്‍ഗവാദ് അതിവേഗം പുരോഗമിക്കുന്ന ചെറു നഗരത്തിനുള്ള പുരസ്‌കാരം നേടി. ത്രിപുടിയാണ് ചെറുനഗരങ്ങളില്‍ ഏറ്റവും മികച്ചതായി ജനങ്ങള്‍ അഭിപ്രായപ്പെട്ടത്.

ഒരു ലക്ഷത്തില്‍ത്താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ മഹാരാഷ്ട്രയിലെ വിട്ട ആദ്യസ്ഥാനത്തെത്തി. ലോണാവാല, സാസ് വഡ് എന്നിവ അടുത്ത രണ്ട് സ്ഥാനങ്ങള്‍ നേടി. 1-3 ലക്ഷം ജനസംഖ്യയുള്ള ചെറിയ നഗരങ്ങളില്‍ ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ആദ്യസ്ഥാനത്തെത്തി. ഹോഷന്‍ഗവാദ് അതിവേഗം പുരോഗമിക്കുന്ന ചെറുനഗരത്തിനുള്ള പുരസ്‌കാരം നേടി. ചെറുനഗരങ്ങളില്‍ ഏറ്റവും മികച്ചതായി ജനങ്ങള്‍ അഭിപ്രായപ്പെട്ടത് ത്രിപുടിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.